സംസ്ഥാന പൊലീസ് ഗെയിംസ് ആൻഡ് അത്‌ലറ്റിക് മീറ്റ്
ദീപശിഖ പ്രയാണത്തിന് ജില്ലയിൽ വരവേൽപ്പ് നൽകി

മാരത്തൺ ദീപശിഖ പ്രയാണ സ്വീകരണത്തിനിടെ ലഹരിക്കെതിരായ ഫൺ റൺ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കുന്നു
പറവൂർ
നാൽപ്പത്തിയേഴാമത് സംസ്ഥാന പൊലീസ് ഗെയിംസ് ആൻഡ് അത്‌ലറ്റിക് മീറ്റിന്റെ ഭാഗമായുള്ള മാരത്തൺ ദീപശിഖ പ്രയാണത്തിന് റൂറൽ ജില്ലയിൽ സ്വീകരണം നൽകി. കൊടുങ്ങല്ലൂരിൽ നിന്നെത്തിയ ദീപശിഖ കോട്ടപ്പുറം പാലത്തിൽ ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശൻ ഏറ്റുവാങ്ങി.
മൂത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രമൈതാനിയിൽ നടന്ന സമ്മേളന ഉദ്ഘാടനവും, ഫൺ റൺ ഫ്ലാഗ് ഓഫും മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു. മന്ത്രി വി ഇ അബ്ദുൽ ഗഫൂർ അധ്യക്ഷനായി. കലക്ടർ ജി പ്രിയങ്ക, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്റ ജേക്കബ്, പറവൂർ നഗരസഭാ അധ്യക്ഷൻ രമേഷ് ഡി കുറുപ്പ്, ടോം ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ആർ സൈജന്‍, വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെ എസ് സനീഷ് തുടങ്ങിയവർ സംസാരിച്ചു.
ദീപശിഖ പ്രയാണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരങ്ങളിൽ വിജയികളായവർക്ക് മന്ത്രി വി ഇ അബ്ദുൾ ഗഫൂർ സമ്മാനം വിതരണം ചെയ്തു. എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ വി ജയരാജിന്റെ ലഹരി വിരുദ്ധ ബോധവൽക്കരണ ഓട്ടൻതുള്ളൽ, ഫ്ലാഷ് മോബ്, ലഘുനാടകം, മാജിക് ഷോ എന്നിവയും നടന്നു. യെസ് ടു സ്പോർട്സ്, നോ ടു ഡ്രഗ്‌സ് എന്ന സന്ദേശവുമായി എട്ടുവരെയാണ് മാരത്തൺ നടക്കുന്നത്.









0 comments