ജനകീയ പ്രതിരോധ പാഠശാല തുടങ്ങി

പുത്തൻവേലിക്കരയിൽ ജനകീയ പ്രതിരോധ പാഠശാല പറവൂർ ഏരിയതല ഉദ്‌ഘാടനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ് നിർവഹിക്കുന്നു
പറവൂർ
സിപിഐ എം ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുടെ അനുസ്മരണദിനത്തോടനുബന്ധിച്ച് ‘ഹിന്ദുത്വ കോർപറേറ്റ് അജൻഡയും മാധ്യമപ്രതിരോധവും' ജനകീയ പ്രതിരോധ പാഠശാലയ്ക്ക് പറവൂർ ഏരിയയിൽ തുടക്കമായി. ഏരിയതല ഉദ്ഘാടനം പുത്തൻവേലിക്കരയിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ് നിർവഹിച്ചു.
ഏരിയ കമ്മിറ്റി അംഗം എം എം കരുണാകരൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ടി വി നിധിൻ, ഏരിയ കമ്മിറ്റി അംഗം പി ഒ സുരേന്ദ്രൻ, പുത്തൻവേലിക്കര ലോക്കൽ സെക്രട്ടറി സി എ സജീവ്, എം സി സജീവ് എന്നിവർ സംസാരിച്ചു.









0 comments