ad
Deshabhimani

കാവ്യകൈരളിയുമായി പൂക്കാട് കലാലയം ചിൽഡ്രൻസ് തിയേറ്റർ

Kalalayam Children's Theatre

പൂക്കാട് കലാലയം ചിൽഡ്രൻസ് തിയേറ്റർ അവതരിപ്പിച്ച കാവ്യകൈരളി

വെബ് ഡെസ്ക്

Published on Sep 07, 2026, 01:10 AM | 1 min read

കൊയിലാണ്ടി

മലയാള കവിതയുടെ ആദിമരൂപംമുതൽ സമകാലിക കവിതാ പ്രസ്ഥാനങ്ങളെവരെ കാവ്യനാടകമായി അവതരിപ്പിച്ച് കലാലയം ചിൽഡ്രൻസ് തിയറ്റർ വിദ്യാർഥികൾ. വിദ്യാഭ്യാസത്തിൽ തിയേറ്ററിന്റെ പ്രാധാന്യം അടയാളപ്പെടുത്തുന്ന കാവ്യശിൽപ്പത്തിൽ ആദിമമനുഷ്യന്റെ ജീവിത താളം കവിതയായി നിറഞ്ഞു. ആദിമനൃത്തവും പ്രാചീന കവിതകളുമുൾപ്പെടെ മുപ്പത് കുട്ടികൾ അരങ്ങിൽ ആടിത്തിമർത്തു. ​ആശാൻ, വള്ളത്തോൾ, ഉള്ളൂർ, സുഗതകുമാരി തുടങ്ങിയവരുടെ നൂറിലധികം കവിതകളുടെ ദൃശ്യാവിഷ്‌കാരമാണ് ഒരുമണിക്കൂർ ദൈർഘ്യമുള്ള കാവ്യകൈരളി. ​മനോജ് നാരായണൻ സംവിധാനംചെയ്ത കാവ്യശിൽപ്പത്തിന്റെ രചന എ അബൂബക്കറാണ്. പ്രേംകുമാർ വടകര, സുനിൽ തിരുവങ്ങൂർ, മനോഹരൻ എന്നിവരാണ്‌ സംഗീതം. തിയേറ്റർ വിദ്യാർഥികളാണ് കവിതകൾ ആലപിച്ചത്. കാശി പൂക്കാട് ദീപസംവിധാനവും യു കെ രാഘവൻ, എ കെ രമേശ് എന്നിവർ കലയും പി പി ഹരിദാസ് നിർമാണവും നിർവഹിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home