ad
Deshabhimani

സിഐടിയു വൈപ്പിൻ ഏരിയ സമ്മേളനം

തീരദേശറോഡ് നിർമാണം ഉടൻ ആരംഭിക്കണം

citu

സിഐടിയു വൈപ്പിൻ ഏരിയസമ്മേളനം ജില്ലാ പ്രസിഡന്റ്‌ ജോൺ ഫെർണാണ്ടസ്‌ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 07, 2026, 01:06 AM | 1 min read

വൈപ്പിൻ


മുനമ്പം–അഴീക്കോട് പാലം വരുന്നതോടെ വൈപ്പിൻ–മുനമ്പം സംസ്ഥാനപാതയിൽ ഉണ്ടാകുന്ന ഗതാഗതപ്രശ്നങ്ങൾക്ക്‌ പരിഹാരമായി എൽഡിഎഫ്‌ സർക്കാർ വിഭാവനംചെയ്‌ത തീരദേശപാതയുടെ നിർമാണം ഉടൻ ആരംഭിക്കണമെന്ന്‌ സിഐടിയു വൈപ്പിൻ ഏരിയസമ്മേളനം ആവശ്യപ്പെട്ടു. അനധികൃത മത്സ്യബന്ധനരീതി അവസാനിപ്പിച്ച്‌ അത്തരം ബോട്ടുകൾക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്ന പ്രമേയവും സമ്മേളനം അംഗീകരിച്ചു.


ചെറായി പള്ളിപ്പുറം സഹകരണബാങ്ക്‌ ഹാളിൽ (കെ എം സുധാകരൻ നഗർ) നടന്ന സമ്മേളനം ജില്ലാ പ്രസിഡന്റ്‌ ജോൺ ഫെർണാണ്ടസ്‌ ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ്‌ എ എസ് രതീഷ്‌ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ഇ സി ശിവദാസ്‌ റിപ്പോർട്ട്‌ അവതരിപ്പിച്ചു.


സിഐടിയു കേന്ദ്ര കമ്മിറ്റി അംഗം കെ എ അലി അക്‌ബർ, ജില്ലാ കമ്മിറ്റി അംഗം എ പി ല‍ൗലി, സിപിഐ എം ഏരിയ സെക്രട്ടറി എ പി പ്രിനിൽ, ഏരിയ കമ്മിറ്റി അംഗം ഡോ. കെ കെ ജോഷി, എൻആർഇജി വർക്കേഴ്‌സ്‌ യൂണിയൻ ജില്ലാ സെക്രട്ടറി കെ എ സാജിത്ത്‌, പി ബി സജീവൻ, പി എ ഓമന, എ ബി സോജൻ, പി ഡി ലൈജു, വി ടി സൂരജ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ എസ് രതീഷ് (പ്രസിഡന്റ്‌), ഇ സി ശിവദാസ് (സെക്രട്ടറി), കെ എ സാജിത്ത് (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home