ഐടിഐ കായികമേള: ധനുവച്ചപുരം ചാമ്പ്യന്മാർ

സംസ്ഥാന ഇന്റർ ഐടിഐ കായികമേളയിൽ ഓവറോൾ ചാമ്പ്യൻമാരായ ധനുവച്ചപുരം ഗവ. ഐടിഐ ടീം ട്രോ-ഫിയുമായി
ആറ്റിങ്ങൽ
ഇന്റർ ഐടിഐ കായികമേളയിൽ ധനുവച്ചപുരം ഗവ. ഐടിഐ ചാമ്പ്യൻമാരായി. 52 ഐടിഐകളിലും ശ്രീപാദം സ്റ്റേഡിയത്തിലുമായി മൂന്ന് ദിവസങ്ങളിലായി നടന്ന മേളയിൽ 58 പോയിന്റ് നേടിയാണ് ധനുവച്ചപുരം കിരീടം നേടിയത്. 45 പോയിന്റുമായി കാസർകോട് ഗവ. ഐടിഐ രണ്ടാം സ്ഥാനം നേടി. സംസ്ഥാനത്തെ 108 ഗവ. ഐടിഐകളിൽനിന്നായി 1200- താരങ്ങൾ അത്‌ലറ്റിക്സ്, ഗെയിംസ് വിഭാഗങ്ങളിലായി പങ്കെടുത്തു. മേളയുടെ സമാപനം നഗരസഭാ ചെയർപേഴ്സൺ എം പ്രദീപ് ഉദ്ഘാടനം ചെയ്തു. ഇന്റർ ഐടിഐ കൗൺസിൽ ചെയർമാൻ പി അഭിചന്ദ് അധ്യക്ഷനായി. നഗരസഭാ വൈസ് ചെയർപേഴ്സൺ ആർ എസ് രേഖ, പ്രിയ സാബു, സംസ്ഥാന ഐടിഐ ട്രെയിനീസ് കൗൺസിൽ അഡ്വൈസർ അലക്സ് പി പാപ്പച്ചൻ, ആറ്റിങ്ങൽ ഐടിഐ പ്രിൻസിപ്പൽ കെ ശിവരാജ്, വൈസ് പ്രിൻസിപ്പൽ കെ മിനി എന്നിവർ സംസാരിച്ചു.










0 comments