ad
Deshabhimani

3 പേർക്ക്‌ കാഞ്ഞൂര്‍ നാട്ടുപൊലിമയുടെ ഫോക്‌ലോർ പുരസ്‌കാരം

Folklore Award

മാധവന്‍ കൊട്ടോടി മധു മുണ്ടക പ്രസാദ് പാറപ്പുറം

വെബ് ഡെസ്ക്

Published on Jun 20, 2026, 01:24 AM | 1 min read

ആലുവ


മാധവന്‍ കൊട്ടോടിക്കും മധു മുണ്ടകത്തിനും പ്രസാദ് പാറപ്പുറത്തിനും കാഞ്ഞൂര്‍ നാട്ടുപൊലിമയുടെ ഫോക്‌ലോർ പുരസ്‌കാരം.


കാസര്‍കോടിലെ മംഗലംകളിപ്പാട്ട് കലാകാരന്‍ മാധവന്‍ കൊട്ടോടിക്ക്‌ അമ്പാടി സ്മാരക ഫോക്‌ലോർ പുസ്‌കാരവും ഗാനരചയിതാവും സംഗീതസംവിധായകനും ഗായകനുമായ ആലപ്പുഴ മധു മുണ്ടകത്തിന് നാട്ടുകല പുരസ്‌കാരവും തിരക്കഥാകൃത്തും സംവിധായകനുമായ കാഞ്ഞൂര്‍ പ്രസാദ് പാറപ്പുറത്തിന് ഇ കെ ബിനു ഓര്‍മപുരസ്കാരവുമാണ് സമ്മാനിക്കുക.


കാഞ്ഞൂര്‍ നാട്ടുപൊലിമ നാടൻപാട്ടുസംഘം സംഘടിപ്പിച്ച അമ്പാടി അനുസ്മരണത്തിൽ മിമിക്രിതാരം സിക്ക് സജീവ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സമ്മേളനം ആലുവ നഗരസഭ സ്ഥിരംസമിതി അധ്യക്ഷ ലളിത ഗണേശന്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞൂര്‍ പഞ്ചായത്തംഗം എം കെ ലെനിന്‍, ലെെജു ഈട്ടുങ്ങപ്പടി, പ്രശാന്ത് പങ്കന്‍, ആഷിക്ക് അനില്‍കുമാര്‍, ജി കെ മണി എന്നിവർ സംസാരിച്ചു. കാഞ്ഞൂര്‍ നാട്ടുപൊലിമയുടെ 23–ാമത് വാര്‍ഷികാഘോഷം ‘തിമിര്‍പ്പ്' വേദിയില്‍ പുരസ്കാരം സമ്മാനിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home