ലോകകപ്പിനിടെ പവർകട്ട്
ഡിവൈഎഫ്ഐ ഫുട്ബോൾ തട്ടി പ്രതിഷേധിച്ചു

ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്കിടയിൽ പവർകട്ട് ഏർപ്പെടുത്തിയതിനെതിരെ ഡിവൈഎഫ്ഐ കലൂർ കെഎസ്ഇബി ഓഫീസിൽ സംഘടിപ്പിച്ച പ്രതിഷേധം ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത്ത് പന്ത് തട്ടി ഉദ്‌ഘാടനം ചെയ്യുന്നു
കൊച്ചി
ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്കിടയിൽ പവർകട്ട് ഏർപ്പെടുത്തിയ യുഡിഎഫ് സർക്കാരിന്റെയും കെഎസ്ഇബിയുടെയും നിലപാടിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തിൽ കലൂർ കെഎസ്ഇബി ഓഫീസ് മുറ്റത്ത് ഫുട്ബോൾ തട്ടി പ്രതിഷേധിച്ചു.
ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. തൃക്കാക്കര ബ്ലോക്ക് പ്രസിഡന്റ് എൻ എസ് ഭാഗ്യലക്ഷ്മി അധ്യക്ഷയായി. ജില്ലാ പ്രസിഡന്റ് നിഖിൽ ബാബു, ജോയിന്റ് സെക്രട്ടറി അമൽ സോഹൻ, ബ്ലോക്ക് സെക്രട്ടറി വിഷ്ണു വേണുഗോപാൽ എന്നിവർ സംസാരിച്ചു.










0 comments