ജനവിരുദ്ധ ബജറ്റ് അധ്യാപകരും ജീവനക്കാരും പ്രതിഷേധിച്ചു

കാസർകോട് യുഡിഎഫ് സർക്കാർ ബജറ്റിൽ അധ്യാപകരെയും ജീവനക്കാരെയും അവഗണിച്ചതിൽ ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ പ്രതിഷേധിച്ചു. ശമ്പളത്തിനും പെൻഷനും കുറഞ്ഞ തുകയാണ് നീക്കിവച്ചിട്ടുള്ളത്. ശമ്പള പരിഷ്കരണത്തെക്കുറിച്ചും എൻപിഎസ് പിൻവലിക്കുന്നതിനെക്കുറിച്ചും പരാമർശമില്ല. സിവിൽ സർവീസിന്റെ മരണമണി മുഴങ്ങുന്നത് വെളിവാകുന്ന ജനവിരുദ്ധ -ബജറ്റാണിത്. കാസർകോട് സിവിൽ സ്റ്റേഷനിൽ നടത്തിയ പ്രതിഷേധ പ്രകടനം കെഎസ്‌ടിഎ സംസ്ഥാന ട്രഷറർ കെ രാഘവൻ ഉദ്ഘാടനംചെയ്‌തു. ടി ദാമോദരൻ അധ്യക്ഷനായി. കെജിഒഎ ജില്ലാ സെക്രട്ടറി മധു കരിമ്പിൽ, കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി ടി പ്രകാശൻ, പി കെ വിനോദ് എന്നിവർ സംസാരിച്ചു. എഫ്‌എസ്‌ഇടിഒ ജില്ലാ സെക്രട്ടറി കെ ഹരിദാസ് സ്വാഗതംപറഞ്ഞു. ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് പ്രതിഷേധ യോഗം എൻജിഒ യൂണിയൻ ഏരിയാസെക്രട്ടറി പി എ ഷെരീഫ് ഉദ്ഘാടനം ചെയ്‌തു. ഹക്കീം കമ്പാർ അധ്യക്ഷനായി. കെ ദിനേശൻ സംസാരിച്ചു. അഖിൽ ദാമോദരൻ സ്വാഗതം പറഞ്ഞു. ഹൊസ്ദുർഗ് മിനി സിവിൽ സ്റ്റേഷനിൽ എൻജിഒ യൂണിയൻ സംസ്ഥാനകമ്മിറ്റി അംഗം വി ജഗദീഷ് ഉദ്ഘാടനംചെയ്‌തു. കെ ജയേഷ് അധ്യക്ഷനായി. എം രമേശൻ, പി ശ്രീകല എന്നിവർ സംസാരിച്ചു.










0 comments