ad
Deshabhimani

print edition തൂക്കി വിൽപ്പന; ക്ഷേമം പുറത്ത്, ലക്ഷ്യം സ്വകാര്യം

v d satheesan kerala budget 2026 cartoon
avatar
സി കെ ദിനേശ്‌

Published on Jun 20, 2026, 03:49 AM | 2 min read

തിരുവനന്തപുരം: ക്ഷേമപദ്ധതികൾ തകർത്ത് കേരളത്തിന്റെ പൊതുസമ്പത്ത്‌ കോർപറേറ്റുകൾക്ക്‌ തൂക്കിവിൽക്കാൻ ലക്ഷ്യംവച്ച്‌ യുഡിഎഫ്‌ സർക്കാരിന്റെ ആദ്യ ബജറ്റ്‌. ധനവകുപ്പിന്റെകൂടി ചുമതലയുള്ള മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച ബജറ്റിൽ ഇടത്തരക്കാർക്കും പാവങ്ങൾക്കും ഇരുട്ടടി. കേരളത്തെ ക്രൂരമായി അവഗണിക്കുന്ന കേന്ദ്ര നയങ്ങളോടുള്ള വിധേയത്വവും പ്രകടം.


വിസ്‌മയങ്ങളുണ്ടാകുമെന്ന്‌ മോഹിപ്പിച്ച്‌ സർക്കാർ ജീവനക്കാരോട്‌ കാണിച്ചതും കാട്ടുനീതി. ലീവ്‌ സറണ്ടർ, ക്ഷാമബത്ത, ശമ്പളപരിഷ്‌കരണം എന്നിവയോട്‌ മുഖംതിരിച്ചു. മിഷൻ സമുദ്ര, അപൂർവ ധാതുസമ്പത്തിൽ കണ്ണുവച്ചുള്ള റെയർ എർത്ത്‌ ആൻഡ്‌ ക്രിട്ടിക്കൽ മിനറൽസ്‌ കോറിഡോർ, ഏവിയേഷൻ ഹബ്ബ്‌, ബ്ലൂ ഇക്കണോമി തുടങ്ങിയവയുടെ ചുക്കാൻ അദാനിയടക്കമുള്ള കോർപറേറ്റുകൾക്കാകും. വൻകിടക്കാർക്ക്‌ തുച്ഛവിലയ്‌ക്ക്‌ ഭൂമി നൽകാനുള്ള നിയമപരിഷ്‌കരണവും പ്രഖ്യാപിച്ചു. കർഷകരെ സഹായിക്കാൻ എൽഡിഎഫ്‌ കൊണ്ടുവന്ന ഹോർട്ടിവൈൻ പദ്ധതിയെ ദുർവ്യാഖ്യാനംചെയ്‌ത്‌ വമ്പൻ മദ്യക്കമ്പനികൾക്ക്‌ വാതിൽ തുറന്നിട്ടു.


സ്‌ത്രീസുരക്ഷാ, കണക്‌റ്റ്‌ ടു വർക്ക്‌ പദ്ധതികൾക്ക്‌ പണം നീക്കിവച്ചിട്ടില്ല. ലക്ഷക്കണക്കിനാളുകൾക്ക്‌ വീടെന്ന സ്വപ്‌നം സഫലമാക്കിയ ലൈഫ്‌ പദ്ധതിക്ക്‌ മരണമണി. വിദ്യാർഥിനികൾക്ക്‌ ആയിരം രൂപ, 3000 രൂപ ക്ഷേമ പെൻഷൻ എന്നിവയിൽ മ‍ൗനം. ആശമാരുടെ ഓണറേറിയം 21,000 രൂപയാക്കുന്നതിനെക്കുറിച്ചും മിണ്ടുന്നില്ല. 7000 കോടിയുടെ പദ്ധതിയായ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസിന്‌ പത്തുകോടി മാത്രം.

പശ്ചാത്തല സ‍ൗകര്യ വ്യാപനത്തിൽ ചരിത്രംകുറിച്ച കിഫ്‌ബിയെ പൊളിച്ചതുവഴി 42,000 കോടിയുടെ പദ്ധതികൾ അനിശ്ചിതത്വത്തിലാകും. സ്വപ്‌നപദ്ധതികളെന്ന്‌ പേരിട്ടവയ്‌ക്ക്‌ 1300 കോടിരൂപ മാത്രം.


2026–27ലെ പുതുക്കിയ ബജറ്റ്‌ എസ്‌റ്റിമേറ്റ്‌ അനുസരിച്ച് റവന്യ‍ൂ വരവ്‌ 1,69,646.37 കോടിയും

റവന്യൂ ചെലവ്‌ 2,05,001.67 കോടിയുമാണ്. കമ്മി 35,355.30 കോടിയും.


കടുംവെട്ട്


• പദ്ധതി അടങ്കൽ വെട്ടിക്കുറച്ചു

• ശമ്പളപരിഷ്‌കരണവും ലീവ്‌ സറണ്ടറും ഇല്ലാതാകും

• ആസൂത്രണ ബോർഡിന്‌ അന്ത്യം

• ലൈഫ്‌ മിഷൻ ഇല്ലാതാകും

• കിഫ്‌ബിയുടെ ഭാവി തുലാസിൽ; പദ്ധതികൾ മുടങ്ങും

• കുടുംബശ്രീയെ തഴഞ്ഞു

• വ്യവസായ, ഐടി മേഖലയിൽ വൻ വെട്ടിക്കുറവ്‌

• ധാതുഖനനം സ്വകാര്യ മേഖലയ്‌ക്ക്‌

• ആരോഗ്യ വകുപ്പിന്റെ വിഹിതം 2,075 കോടിയായി കുറച്ചു

• കാരുണ്യ ഇൻഷുറൻസിനും എൻഎച്ച്‌എമ്മിനും 
 വിഹിതമില്ല

• മെഡിക്കൽ കോളേജുകൾക്ക്‌ 100 കോടി മാത്രം

• കാർഷിക മേഖലയുടെ വിഹിതം 1,534 കോടിയായി കുറച്ചു

• നെല്ല് സംഭരണവില കൂട്ടിയില്ല

• എസ്‌സി–എസ്‌ടി പദ്ധതികൾക്ക്‌ അധികവിഹിതമില്ല

• ഭൂപരിഷ്‌കരണം അട്ടിമറിക്കാൻ നീക്കം

• ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസിന്‌ 10 കോടി മാത്രം

• പ്രവാസികളെ പൂർണമായും അവഗണിച്ചു

• തിരുവനന്തപുരം, കോഴിക്കോട്‌ ലൈറ്റ്‌ മെട്രോകൾ 
 നേരത്തേ പ്രഖ്യാപിച്ചത്‌

• ഇന്ദിരാ ഗ്യാരന്റി: കെഎസ്‌ആർടിസിക്ക്‌ 600 കോടി മാത്രം

• സ്‌കീം വർക്കേഴ്‌സിന്‌ വേതന വർധനയില്ല

• വനം വന്യജീവി സംരക്ഷണത്തിന്‌ 243.80 കോടി മാത്രം

• തൊഴിലുറപ്പ്‌ പദ്ധതിക്കും തുക കുറച്ചു


വൻകിട പദ്ധതികളില്ല


• മിഷൻ സമുദ്ര– 400 കോടി

• അന്തർദേശീയ മാരിടൈം മ്യൂസിയം– 50 കോടി

• ഏവിയേഷൻ ഹബ്ബ്‌– 200 കോടി

• റെയർ എർത്ത്‌ കോറിഡോർ– 100 കോടി

• ഹെൽത്ത്‌ ആൻഡ്‌ ലൈ-ഫ്‌ സയൻസ്‌ സിറ്റി – 100 കോടി

• വയോജന വകുപ്പ്– 10 കോടി

• ജെ സി ഡാനിയേൽ ഫിലിം സിറ്റി – 100 കോടി

• എം ടി വാസുദേവൻനായർ കൾച്ചറൽ പാർക്ക്– 50 കോടി

• ഗോൾഡ്‌, ഫർണിച്ചർ ഹബ്ബ്– 10 കോടി വീതം

• ബഹുവിള കൃഷിക്ക്‌ നിയമനിർമാണം

• സ്റ്റേജ്‌ കാരിയേജ്‌ ബസുകൾക്ക്‌ 50% നികുതിയിളവ്‌

• ഓൾ ഇന്ത്യ ട്രാൻസ്‌പോർട്ട്‌ ബസുകളുടെ നികുതി കുറച്ചു

• 20 ലക്ഷം രൂപവരെയുള്ള ഇലക്‌ട്രിക്‌ വാഹനങ്ങളുടെ 
 നികുതി കുറച്ചു




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home