ad
Deshabhimani

ജനദ്രോഹ 
ബജറ്റിൽ 
പ്രതിഷേധിച്ചു

budget

സംസ്ഥാന സർക്കാരിന്റെ ജനദ്രോഹബജറ്റിനെതിരെ സിഐടിയു എറണാകുളം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം

വെബ് ഡെസ്ക്

Published on Jun 20, 2026, 03:04 AM | 1 min read

കൊച്ചി


യുഡിഎഫ് സർക്കാരിന്റെ ജനദ്രോഹ തൊഴിലാളിദ്രോഹ ബജറ്റിനെതിരെ സിഐടിയു എറണാകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി. ഹൈക്കോടതി ജങ്‌ഷനിൽനിന്ന്‌ ആരംഭിച്ച പ്രകടനം മേനകയിൽ സമാപിച്ചു. തുടർന്ന് യോഗം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കെ എ അലി അക്ബർ ഉദ്ഘാടനം ചെയ്തു. വി എൻ സത്യൻ അധ്യക്ഷനായി. ഏരിയ ജോയിന്റ്‌ സെക്രട്ടറി സി ശശികുമാർ, ഏരിയ കമ്മിറ്റി അംഗം ടി എം ഷൺമുഖൻ എന്നിവർ സംസാരിച്ചു.


ജീവനക്കാരെയും അധ്യാപകരെയും പൂർണമായും അവഗണിക്കുകയും സിവിൽ സർവീസിനെ പരിഗണിക്കാതിരിക്കുകയും ചെയ്ത സംസ്ഥാന ബജറ്റിനെതിരെ എഫ്എസ്ഇടിഒ നേതൃത്വത്തിൽ പ്രതിഷേധിച്ചു. ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധപ്രകടനവും യോഗവും സംഘടിപ്പിച്ചു. കണയന്നൂർ താലൂക്കിൽ നടന്ന പ്രതിഷേധയോഗത്തിൽ എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ കെ സുനിൽകുമാർ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിലായി ഡോ. ഏലിയാസ് മാത്യു, കെ എ അൻവർ, എ എന്‍ സിജിമോൾ, കെ എസ് ഷാനിൽ, ഡി പി ദിപിൻ, ഡാല്‍മിയ തങ്കപ്പൻ, ആർ രാജേഷ്, കെ വി പ്രഫുൽ, എം നിയാസ്, ഇ പി വിഷ്ണു, കെ അജിത, എൻ എം രാജേഷ്, രാജമ്മ രഘു, പി ജി ആന്റണി എന്നിവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home