ad
Deshabhimani

print edition മെസിയുടെ 
അച്ഛൻ 
ഗുരുതരാവസ്ഥയിൽ

Jorge Messi

ഹോർജെ മെസി, ലയണൽ മെസി

വെബ് ഡെസ്ക്

Published on Jun 20, 2026, 02:30 AM | 1 min read

ബ്യൂണസ്‌ ഐറിസ്‌: അർജന്റീന ക്യാപ്‌റ്റൻ ലയണൽ മെസിയുടെ അച്ഛൻ ഹോർജെ മെസിയെ (68) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസുഖത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ലയണൽ മെസിയുടെ ഫുട്‌ബോൾ കരിയറിന്റെ തുടക്കം മുതൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തിയാണ്‌ ജോർജെ. മെസിയുടെ ഫുട്‌ബോൾ ഏജന്റായി ഏറെക്കാലം പ്രവർത്തിച്ച അദ്ദേഹം സാന്പത്തിക കാര്യങ്ങളുടെ ഉപദേശകനുമായിരുന്നു.


ലോകകപ്പിൽ അൾജീരിയയ്‌ക്കെതിരെ ഗോൾ നേടിയശേഷം മെസി വിതുന്പിയിരുന്നു. ദുർഘടമായ മാനസികാവസ്ഥയിലൂടെയാണ്‌ കടന്നുപോകുന്നതതെന്ന്‌ മത്സരശേഷം താരം വ്യക്തമാക്കി. തിങ്കളാഴ്‌ച ഓസ്‌ട്രിയയുമായാണ്‌ അർജന്റീനയുടെ അടുത്ത മത്സരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home