ad
Deshabhimani

print edition തനിക്കൊപ്പം ഫോട്ടോയെടുക്കാൻ മെലോണി ‘യാചിച്ചു' എന്ന് ട്രംപ്; തള്ള് പൊളിച്ച്‌ മറുപടി

Donald Trump Giorgia Meloni

ഡോണൾഡ് ട്രംപ്, ജോർജിയ മെലോണി

വെബ് ഡെസ്ക്

Published on Jun 20, 2026, 02:17 AM | 1 min read

റോം : തനിക്കൊപ്പം ഫോട്ടോയെടുക്കാൻ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ‘യാചിച്ചു' എന്ന യുഎസ്‌ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന വിവാദത്തിൽ. ട്രംപിനെതിരെ രൂക്ഷമായി പ്രതികരിച്ച് മെലോണി ഇൻസ്റ്റാഗ്രാമിൽ വീഡിയോ പോസ്റ്റ്‌ചെയ്തു. ട്രംപിന്റെ വാദം വ്യാജവും കെട്ടിച്ചമച്ചതുമാണെന്നും ഇറ്റലിയോ താനോ ആരുടെയും മുന്നിൽ യാചിക്കാറില്ലെന്നും അവർ വ്യക്തമാക്കി.


ഇറ്റാലിയൻ ടെലിവിഷൻ ചാനലായ 'ലാ 7'ന് നൽകിയ ഫോൺ അഭിമുഖത്തിലാണ് ട്രംപ് വിവാദപരാമർശം നടത്തിയത്. ഫ്രാൻസിൽ നടന്ന ജി–7 ഉച്ചകോടിക്കിടെ മെലോണി തനിക്കൊപ്പം ഫോട്ടോയെടുക്കാൻ യാചിച്ചെന്നും പാവംതോന്നിയിട്ടാണ് താൻ സമ്മതിച്ചതെന്നുമാണ് ട്രംപ് അവകാശപ്പെട്ടത്. യഥാർത്ഥ ശത്രുക്കൾക്കു മുന്നിൽ കാട്ടാത്ത വീരസ്യം ട്രംപ് തനിക്കെതിരെ പ്രയോഗിക്കേണ്ടതില്ലെന്ന്‌ മെലോണി തുറന്നടിച്ചു. ഇറ്റാലിയൻ വിദേശമന്ത്രി അന്റോണിയോ താജാനി അടുത്തയാഴ്ച നിശ്‌ചയിച്ചിരുന്ന യുഎസ്‌ സന്ദർശനം റദ്ദാക്കി.


ട്രംപിന്റെ ഇറാൻ അധിനിവേശത്തെ മെലോണി എതിർത്തതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളായത്. യുദ്ധത്തിനെതിരെ വത്തിക്കാൻ എടുത്ത നിലപാടിനെ മെലോണി പിന്തുണച്ചു. ഇതിനു പിന്നാലെയാണ് ട്രംപ് മെലോണിക്കെതിരെ അധിക്ഷേപവുമായി രംഗത്തെത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home