ഊർജിത ഡ്രൈ ഡേ ആചരണം തുടങ്ങി

ആലപ്പുഴ
കൊതുകുജന്യ രോഗങ്ങളെ നിയന്ത്രിക്കാൻ കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കാനുള്ള ഊർജിത ഡ്രൈ ഡേ ആചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. സ്ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ്ണൻ അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷൻ ആർ രാഹുൽ പോസ്റ്റർ പ്രകാശിപ്പിച്ചു. ജൂലൈ വരെ എല്ലാ വെള്ളിയാഴ്ചകളിലും സ്കൂളുകളിലും ശനിയാഴ്ചകളിൽ സ്ഥാപനങ്ങളിലും ഞായറാഴ്ചകളിൽ വീടുകളിലും ഉറവിട നശീകരണ പ്രവർത്തനം നടക്കും. പുന്നപ്ര വടക്ക് പഞ്ചായത്തംഗം അനിത ബാലൻ, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർമാരായ ഡോ. എസ് ആർ ദിലീപ്‌കുമാർ, ഡോ. എം അനന്ത്, ഡോ. വി എസ് വിൻസി, ഡെപ്യൂട്ടി ജില്ലാ എജ്യൂക്കേഷൻ മീഡിയ ഓഫീസർമാരായ ഡോ. ഐ ചിത്ര, ഡോ. ആർ സേതുനാഥ്, എസ് സന്തോഷ്‌കുമാർ, പ്രധാനാധ്യാപിക എൻ മായ എന്നിവർ പങ്കെടുത്തു.










0 comments