Deshabhimani

print edition ആർസിസിയിൽ 
കട്ടിലിൽനിന്ന്‌ വീണ്‌ 
വയോധികൻ മരിച്ചു

rcc.jpg
വെബ് ഡെസ്ക്

Published on Jun 20, 2026, 01:22 AM | 1 min read

തിരുവനന്തപുരം: ആർസിസിയിൽ ബയോപ്സി കഴിഞ്ഞ് നീരിക്ഷണമുറിയിൽ കിടന്ന വയോധികൻ കട്ടിലിൽനിന്ന്‌ വീണ്‌ മരിച്ചു. കൊല്ലം ഇട്ടിവ ചെറുകുളം ചുണ്ട വാർഡ് രതീഷ് നിവാസിൽ രവീന്ദ്രനാണ്‌ (73) വ്യാഴാഴ്ച മരിച്ചത്.


പരിശോധനയ്ക്കായി വ്യാഴാഴ്ചയെത്തിയ രവീന്ദ്രനെ ബയോപ്സിക്കുശേഷം നിരീക്ഷണത്തിനായി കിടത്തിയിരിക്കുകയായിരുന്നു. വൈകിട്ട്‌ 5.30ഓടെ കട്ടിലിൽനിന്ന് വീണ് അബോധാവസ്ഥയിലായി. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും വിദഗ്ധ പരിശോധനയ്ക്കായി ശ്രീചിത്രയിലേക്കും പിന്നീട്‌ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയും ചെയ്തു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെ 6.30ഓടെ മരിച്ചു.


പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം വെള്ളിയാഴ്ച ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. അടുത്തിടെയാണ്‌ മെഡിക്കൽ കോളേജ് ആശുപത്രിയിലും രോഗി കട്ടിലിൽനിന്ന്‌ വീണ്‌ മരിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home