Deshabhimani

ഐടി എംപ്ലോയീസ് സംസ്ഥാന സമ്മേളനം

അസോസിയേഷൻ ഓഫ് ഐടി എംപ്ലോയീസ് സംസ്ഥാന സമ്മേളനം കെ എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

അസോസിയേഷൻ ഓഫ് ഐടി എംപ്ലോയീസ് സംസ്ഥാന സമ്മേളനം കെ എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 01, 2026, 12:00 AM | 1 min read

തിരുവനന്തപുരം

അസോസിയേഷൻ ഓഫ് ഐടി എംപ്ലോയീസ് (സിഐടിയു) ഏഴാമത് സംസ്ഥാന സമ്മേളനം സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഡൽഹി ഒക്യുപൈ സമരം വിജയിപ്പിക്കുക, അക്ഷയ പ്രോജക്ടിലെ കരാർ ജീവനക്കാരുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുക, കുടുംബശ്രീ എംവിഡി ഐടി യൂണിറ്റുകളുടെ എഗ്രിമെന്റ്‌ സേവന നിരക്ക് പുതുക്കി നൽകുക എന്നീ പ്രമേയങ്ങൾ സമ്മേളനം പാസാക്കി. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ പി എസ് മധുസൂദനൻ അധ്യക്ഷനായി. എൻ എസ്‌ നവനീത്കുമാർ രക്തസാക്ഷി പ്രമേയവും കെ ജി സനൽകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. അസോ. സംസ്ഥാന ജനറൽ സെക്രട്ടറി എ ഡി ജയൻ സംസാരിച്ചു. ഭാരവാഹികൾ: പി എസ് മധുസൂദനൻ (പ്രസിഡന്റ്‌), എ ഡി ജയൻ (ജനറൽ സെക്രട്ടറി), സീനത്ത്‌ (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

sisudinam.png

01

print edition കൂട്ടുകാരേ,
നിങ്ങൾക്ക് ലോകത്തെ മാറ്റാനാകും !
cpim

03

print edition കേന്ദ്ര നടപടി പ്രതിഷേധാര്‍ഹം: സിപിഐ എം
vd.png

05

print edition കള്ളം പുറത്ത്‌;ചുവടുമാറ്റി മുഖ്യൻ
BESS sysytem

06

print edition കൺവെട്ടത്ത്‌
കോടികളുടെ നഷ്‌ടം
deshabhimani section

Recommended

Deshabhimani
Home