താല്‍ക്കാലിക വിസിയുടേത് ഒറ്റുകാരന്റെ പണി: സിൻഡിക്കറ്റ് അംഗങ്ങള്‍

തിരുവനന്തപുരം
ജനാധിപത്യ മര്യാദകള്‍ ലംഘിക്കുന്ന കേരള സര്‍വകലാശാല വിസി ചുമതലക്കാരനും ചാൻസലറും ഒറ്റുകാരായി മാറുകയാണെന്ന് സർവകലാശാലാ സിൻഡിക്കറ്റ് അംഗങ്ങൾ. സര്‍വകലാശാലാ പഠനവകുപ്പുകളില്‍ സീനിയര്‍ പ്രൊഫസര്‍മാര്‍ ഉണ്ടായിരിക്കെ മാനദണ്ഡങ്ങളും യോഗ്യതകളും ലംഘിച്ച് സംഘപരിവാറുകാരെ ഡീൻമാരായി നാമനിര്‍ദേശം ചെയ്യുന്നു. നിയമങ്ങളെ വെല്ലുവിളിച്ച് അവര്‍ സെനറ്റിലുമെത്തുന്നു. ഇവര്‍ സർവകലാശാലാ ശത്രുക്കളുടെ ഏജന്റുമാരായി മാറിയെന്നാണ് സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നത്. അതുപോലെ രജിസ്ട്രാറുടെ സസ്പെൻഷനില്‍ തീരുമാനമെടുക്കേണ്ടത് സിന്‍ഡിക്കറ്റാണെന്ന് കോടതിയും ഉത്തരവിട്ടിരുന്നു. എന്നാല്‍, സിന്‍ഡിക്കറ്റിന്റെ ഭൂരിപക്ഷ അഭിപ്രായംപോലും മാനിക്കാതെ തന്റെ തീരുമാനം നടപ്പാക്കാനാണ് വിസി ശ്രമിക്കുന്നത്. ചൊവ്വാഴ്ച സിന്‍ഡിക്കറ്റ് യോഗം മാറ്റിവച്ചതുപോലും വ്യക്തമായ കാരണം അറിയിക്കാതെയാണ്. ഇതിനുപിന്നാലെ സര്‍വകലാശാലയ്ക്ക് എതിരെ തെറ്റായ വാര്‍ത്തകള്‍ സ-ൃഷ്ടിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. വിസിക്കും ചാൻസലർക്കുമെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് സിന്‍ഡിക്കറ്റ് ഫിനാൻസ് കമ്മിറ്റി കൺവീനർ അഡ്വ. ജി മുരളീധരൻ പ്രസ്താവനയിൽ പറഞ്ഞു.








0 comments