പിഎസ്എൻഎം സ്കൂളിൽ പുതിയ കെട്ടിടവും ഇൻഡോർ ഷട്ടിൽ കോർട്ടും തുറന്നു

പിഎസ്എൻഎം ഹയർ സെക്കൻഡറി സ്കൂളിൽ നടപ്പാക്കിയ വികസന പദ്ധതികൾ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു
പേരൂർക്കട
പേരൂർക്കട ഗവ. പിഎസ്എൻഎം ഹയർ സെക്കൻഡറി സ്കൂളിൽ നഗരസഭ നടപ്പാക്കിയ വിവിധ വികസന പദ്ധതികൾ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്‌തു. മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷയായി. വി കെ പ്രശാന്ത് എംഎൽഎ മുഖ്യാതിഥിയായി. ഹയർ സെക്കൻഡറി ബ്ലോക്കിനായി 2.4 കോടി രൂപ ചെലവഴിച്ച് പുതുതായി നിർമിച്ച ബഹുനില മന്ദിരം, ഇൻഡോർ ഷട്ടിൽ കോർട്ട്, യോഗ പരിശീലന കേന്ദ്രം,15 കെ വി ജനറേറ്റർ, 15 കെ വി സോളാർ പാനൽ, ഓപ്പൺ എയർ ഓഡിറ്റോറിയം എന്നിവയാണ് നിർമിച്ചത്. നഗരസഭയുടെ പ്ലാൻ ഫണ്ട്, തനത് ഫണ്ട് എന്നിവയിൽ ഉൾപ്പെടുത്തി നാലര കോടി ചെലവഴിച്ചാണ് പദ്ധതികൾ നടപ്പാക്കിയത്. ഡെപ്യൂട്ടി മേയർ പി കെ രാജു, സ്ഥിരംസമിതി അധ്യക്ഷരായ മേടയിൽ വിക്രമൻ, ആർ സുരകുമാരി, കൗൺസിലർ എസ് ജയചന്ദ്രൻ, എം എസ് കസ്‌തൂരി, പ്രധാനാധ്യാപിക എസ് സന്ധ്യ, പ്രിൻസിപ്പൽ ആർ എസ് ആശാ റാണി, എ അജ്മൽ ഖാൻ, ബി ജയകുമാർ, നഗരസഭാ സെക്രട്ടറി എസ് ജഹാംഗീർ തുടങ്ങിയവർ പങ്കെടുത്തു.









0 comments