അനിശ്ചിതകാല ധർണ അഞ്ചാം ദിവസത്തിലേക്ക്

അനിശ്ചിതകാല ധർണ്ണ കെജിഒഎ സംസ്ഥാന പ്രസിഡന്റ് എം എൻ ശരത്ചന്ദ്രലാൽ ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
എൻജിഒ യൂണിയനും കെജിഒഎയും തദ്ദേശ സ്വയംഭരണ വകുപ്പ് ആസ്ഥാനത്ത് നടത്തുന്ന അനിശ്ചിതകാല ധർണ അഞ്ചാം ദിവസത്തിലേക്ക്. നാലാം ദിവസം കെജിഒഎ സംസ്ഥാന പ്രസിഡന്റ് എം എൻ ശരത്ചന്ദ്രലാൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എം ജെ ഷീജ അധ്യക്ഷയായി. പി പി സന്തോഷ്, പി സുരേഷ്, കെ പി സുനിൽകുമാർ, എ പി അജിത്, ഷിനു റോബർട്ട്, സ്വപ്ന, കെ ആർ സന്തോഷ്, ജെ ശ്രീമോൻ എന്നിവർ പങ്കെടുത്തു. രാഷ്ട്രീയപ്രേരിത സ്ഥലംമാറ്റം അവസാനിപ്പിക്കുക, പൊതുസ്ഥലംമാറ്റം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധർണ.











0 comments