വര്‍ണക്കൂടാരം ഉദ്‌ഘാടനം

പുല്ലൂർമുക്ക് ഗവ. എംഎൽപി സ്കൂളിലെ വർണക്കൂടാരം വി ജോയി എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു
കിളിമാനൂര്‍
നാവായിക്കുളം പുല്ലൂർമുക്ക് ഗവ. എംഎൽപി സ്കൂളിലെ ‘വർണക്കൂടാരം’ വി ജോയി എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ അധ്യക്ഷയായി. സ്റ്റാർസ് പദ്ധതിയിൽ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് പ്രീപ്രൈമറി വിഭാഗം കുട്ടികൾക്കായി വർണക്കൂടാരം നിർമിച്ചത്. ജില്ലാ പഞ്ചായത്ത് അംഗം വി പ്രിയദർശിനി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് സാബു, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ നിസാ നിസാർ, കെ നവാസ്, ജയലക്ഷ്മി, കെ എം ജാക്വിലിൻ, ജലജ എന്നിവർ സംസാരിച്ചു. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. പറക്കുളം ഗവ. എല്‍പിഎസിലെ വര്‍ണക്കൂടാരം ഒ എസ് അംബിക എംഎല്‍എ ഉദ്ഘാടനം ചെയ്‌തു. കരവാരം പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് സ്കൂളില്‍ നടപ്പാക്കിയ വിവിധ നവീകരണ പ്രവൃത്തികളുടെയും ബയോഗ്യാസ് പ്ലാന്റിന്റെയും ഉദ്ഘാടനവും എംഎല്‍എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സജീര്‍ രാജകുമാരി അധ്യക്ഷനായി. സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ദീപാ പങ്കജാക്ഷന്‍, കെ നവാസ്, കെ ഷീബ, എം മുഹ്സിന്‍, ആര്‍ ശ്രീലത, എസ് മനോജ, വി മഞ്ചുഷ തുടങ്ങിയവര്‍ സംസാരിച്ചു.










0 comments