കാപ്പ ചുമത്തി ജയിലിലാക്കി

സണ്ണി
വെഞ്ഞാറമൂട്
നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലാക്കി. നെല്ലനാട് മാണിക്കൽ പുതൂർ വെട്ടുവിള കോളനി വെട്ടുവിള വീട്ടിൽ സണ്ണിയെയാണ് ( വിഷ്‌ണു–24) വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകശ്രമമുൾപ്പെടെ 15 കേസുകളിലെ പ്രതിയാണ്. സി ഐ ജയകൃഷ്ണൻ, എസ് ഐ ഗോവിന്ദ്, സിപിഒ മാരായ അനൂപ്, വിപിൻ, അഭിജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.










0 comments