ad
Deshabhimani

മഴ പെയ്‌താൽ ഇത്‌ റോഡല്ല, തോടാകും

മഴ പെയ്താൽ വെള്ളക്കെട്ട് രൂപപ്പെടുന്ന ശ്രീകാര്യം– ചെറുവക്കൽ റോഡ്

മഴ പെയ്താൽ വെള്ളക്കെട്ട് രൂപപ്പെടുന്ന ശ്രീകാര്യം– ചെറുവക്കൽ റോഡ്

വെബ് ഡെസ്ക്

Published on Jul 05, 2026, 01:32 AM | 1 min read

കഴക്കൂട്ടം

ശ്രീകാര്യം ചെറുവക്കൽ റോഡിൽ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ദുരിതമായി വെള്ളക്കെട്ട്‌. റോഡിൽ ഒരടിയിലധികം ഉയരത്തിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ കാൽനടയാത്രപോലും ദുഷ്‌കരമാണ്‌. ശ്രീകാര്യം മേൽപ്പാലം നിർമാണവും ഡ്രെയ്‌നേജ് സംവിധാനത്തിന്റെ അപര്യാപ്തതയുമാണ് വെള്ളക്കെട്ടിന് പ്രധാന കാരണം. ദിവസേന വിദ്യാർഥികൾ ഉൾപ്പെടെ ആയിരക്കണക്കിന്‌ ആളുകളാണ്‌ ഇതുവഴി കടന്നുപോകുന്നത്‌. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടയാത്രക്കാരുടെമേൽ ചെളിവെള്ളം തെറിക്കുന്നതും പതിവാണ്‌. ഡ്രെയ്‌നേജ് സംവിധാനം പുനഃസ്ഥാപിച്ച് റോഡിലെ വെള്ളക്കെട്ടിന് അടിയന്തരപരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home