ഹൃദയവർഷം 2026 ക്യാമ്പയിൻ
മൊബിലിറ്റി ഹബ്ബിൽ ദീപം തെളിച്ചു

കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ തൃക്കാക്കര ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന ഹൃദ്രോഗ നിർണയ ക്യാമ്പയിൻ ‘ഹൃദയവർഷം 2026'-ന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി വൈറ്റില മൊബിലിറ്റി ഹബ്ബിൽ ദീപം തെളിയിച്ചപ്പോൾ
കൊച്ചി
കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ തൃക്കാക്കര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഒരുവർഷം നീണ്ടുനിൽക്കുന്ന ഹൃദ്രോഗനിർണയ ക്യാമ്പയിൻ ‘ഹൃദയവർഷം 2026'-ന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി വൈറ്റില മൊബിലിറ്റി ഹബ്ബിൽ ദീപം തെളിച്ചു.
ഹൃദയാകൃതിയിലുള്ള ബലൂണുകൾ കൈകളിലേന്തി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധിപേർ പങ്കെടുത്ത ചടങ്ങിൽ ഡോ. ജോ ജോസഫ് ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് ഹൃദയാകൃതിയിലുള്ള ബലൂണുകൾ ആകാശത്തേക്ക് ഉയർത്തിവിട്ടു. പി ബി സുധീർ അധ്യക്ഷനായി. പി ആർ സത്യൻ, എം ടി മഹേഷ്, കെ ആർ സീനമോൾ, ടൈറ്റസ് കൂടാരപള്ളി എന്നിവർ സംസാരിച്ചു.
ഒരുവർഷം നീണ്ടുനിൽക്കുന്ന ഹൃദ്രോഗ നിർണയ ക്യാമ്പയിനായ ‘ഹൃദയവർഷം 2026’-ന് ഞായറാഴ്ച തുടക്കമാകും. പൊന്നുരുന്നി എസ്പിവൈ എൽപി സ്കൂൾ ഹാളിൽ രാവിലെ ഒന്പതിന് കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ചെയർമാൻ എസ് സതീഷ് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ച് രക്തദാനക്യാമ്പും സംഘടിപ്പിക്കുന്നതായി സംഘാടകർ അറിയിച്ചു.
ഹൃദ്രോഗങ്ങളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുകയും പ്രാരംഭഘട്ടത്തിൽ രോഗനിർണയം ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ‘ഹൃദയവർഷം 2026' ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.











0 comments