കീരന്പാറയിൽ കാട്ടാന വീട് തകർത്തു

പുന്നേക്കാട് കൂരികുളത്ത് പുറ്റിനാംകുടി ഷിജി കുമാറിന്റെ വീട് കാട്ടാന തകർത്തനിലയിൽ
കോതമംഗലം
കീരന്പാറ പഞ്ചായത്തിൽ ജനവാസമേഖലയിൽ കാട്ടാന ആക്രമണത്തിൽ വീട് തകർന്നു. വെള്ളി രാത്രി 11.30ന് പുന്നേക്കാട് കൂരികുളത്ത് പുറ്റിനാംകുടി ഷിജി കുമാറിന്റെ വീടാണ് കാട്ടാന ഭാഗികമായി തകർത്തത്.
ചിന്നംവിളി കേട്ട് ഉണർന്ന വീട്ടുകാർ പാട്ട കൊട്ടി ആനയെ ഓടിക്കുകയായിരുന്നു. കുട്ടമ്പുഴ പഞ്ചായത്തിൽ രാപകൽ വ്യത്യാസമില്ലാതെ കാട്ടാനശല്യം തുടരുകയാണെന്ന് നാട്ടുകാർ പറഞ്ഞു. പിണവൂർകുടിയിൽ കഴിഞ്ഞദിവസം നാല് കൊമ്പൻമാരാണ് കൃഷിനാശവും വീടിന് മറ്റ് നാശനഷ്ടങ്ങളും ഉണ്ടാക്കിയത്.











0 comments