പരീക്ഷ എഴുതാനാകില്ലെന്ന് ഡിവിഷൻ ബെഞ്ച്; മനുഷ്യത്വവിരുദ്ധമെന്ന് വിദ്യാർഥികൾ; സമരം തുടരും

കൊച്ചി: സമരത്തിൽ പങ്കെടുത്തതിന് സസ്‌പെൻഷനിലായ സംസ്കൃത സർവകലാശാലാ വിദ്യാർഥികളെ പരീക്ഷയെഴുതാൻ അനുവദിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. താൽക്കാലിക വൈസ് ചാൻസലർ സിസ തോമസും മറ്റും സമർപ്പിച്ച അപ്പീലാണ് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, എസ് മുരളീകൃഷ്ണ എന്നിവരുടെ ഉത്തരവ്. ഹൈക്കോടതി വിധി മനുഷ്യത്വവിരുദ്ധമാണെന്നും സമരം തുടരുമെന്നും വിദ്യാർഥികൾ പ്രതികരിച്ചു.
തെറ്റായ അവബോധമുണ്ടാക്കി വി സി കഥ മെനയുകയാണെന്നും, ജയിലിൽ കഴിയുന്ന ക്രിമിനൽ കേസ് പ്രതികളെപ്പോലും കോടതി പരീക്ഷയെഴുതാൻ അനുവദിക്കാറുണ്ടെന്നും വിദ്യാർഥികൾക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ടി എ ഷാജി വിശദീകരിച്ചിരുന്നു.









0 comments