ദേശീയപാതയിലെ വെള്ളക്കെട്ട്: പരിഹാരത്തിന് 21.44 കോടി

പറവൂർ
ദേശീയപാത 66ന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പറവൂര്‍ മണ്ഡലത്തിലെ പറവൂര്‍ നഗരസഭ, വരാപ്പുഴ, ചിറ്റാറ്റുകര പഞ്ചായത്ത് പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ദേശീയപാത അതോറിറ്റി 21.44 കോടി രൂപ അനുവദിച്ചു. വരാപ്പുഴ പഞ്ചായത്തിന് 8.19 കോടി രൂപയും പറവൂര്‍ നഗരസഭയ്ക്ക് 7.58 കോടി രൂപയും ചിറ്റാറ്റുകര പഞ്ചായത്തിന് 5.67 കോടി രൂപയും ലഭിക്കും.
ദേശീയപാത കടന്നുപോകുന്ന വരാപ്പുഴമുതല്‍ മൂത്തകുന്നംവരെയുള്ള എല്ലാ പഞ്ചായത്തുകള്‍ക്കും നഗരസഭയ്‌ക്കും എസ്റ്റിമേറ്റ് സമര്‍പ്പിക്കാൻ നിർദേശം നൽകിയിരുന്നു. ഇത് പരിശോധിച്ചാണ് തുക അനുവദിച്ചത്. മറ്റ് രണ്ട് പഞ്ചായത്തുകൾ എസ്റ്റിമേറ്റ് നൽകുന്ന മുറയ്ക്ക് പരിഗണിക്കുമെന്ന് ദേശീയപാത അധികൃതർ പറഞ്ഞു.











0 comments