ഇന്ന് മഞ്ഞ അലര്‍ട്ട്
കനത്ത മഴ; മരങ്ങള്‍ കടപുഴകി

കാര്യവട്ടം സെവന്ത് ഡേ അഡ്വൻ്റിസ്റ്റ് എച്ച് എസ് കെട്ടിടത്തിനു മുകളിൽ കടപുഴകി വീണ മരം
തിരുവനന്തപുരം
ബുധൻ രാത്രിമുതല്‍ പെയ്ത കനത്ത മഴയില്‍ ജില്ലയില്‍ വ്യാപക നാശനഷ്ടം. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. നഗരത്തിലും മലയോരമേഖലയിലും ശക്തമായ മഴയും കാറ്റിലും മരങ്ങള്‍ കടപുഴകി വീണു. ഇലക്ട്രിക് ലൈനിനു മീതെ മരങ്ങൾ വീണ് മണിക്കൂറുകളോളം വൈദ്യുതി തടസ്സപ്പെട്ടു. അതിശക്തമായ മഴയെത്തുടര്‍ന്ന് വ്യാഴം വൈകിട്ടോടെ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയും ശക്തമായ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച രാവിലെ അതിശക്തമായ കാറ്റിൽ ടെക്നോപാർക്കില്‍ വാഹനങ്ങളുടെ മേൽ മരം ഒടിഞ്ഞുവീണു. ഏതാനും വാഹനങ്ങൾക്ക് കേടുപാടുണ്ടായി. ശക്തമായ കാറ്റിൽ കാര്യവട്ടം സെവന്ത് ഡേ അഡ്വന്റിസ്റ്റ് ഹൈസ്കൂളിന്റെ പഴയ കെട്ടിടത്തിന് മുകളിലേക്കും മരം വീണു. കെട്ടിടം ഭാഗികമായി തകർന്നു. മലയോര മേഖലയില്‍ മഴ ശക്തമായി തുടരുകയാണ്. കാര്‍ഷിക വിളകൾക്കും വ്യാപക നാശം ഉണ്ടായിട്ടുണ്ട്. കാരക്കോണത്ത് റോഡരികിൽനിന്നിരുന്ന ഭീമന്‍ മരം ഒടിഞ്ഞുവീണു. ആളപായമില്ല. പാറശാലയില്‍നിന്ന് അഗ്നിരക്ഷാസേനയെത്തി മരം മുറിച്ചുമാറ്റി.










0 comments