Deshabhimani

നിംസ് മെഡിസിറ്റിയിൽ ഹൃദയദിനാചരണപരിപാടികൾ തുടങ്ങി

നിംസ് മെഡിസിറ്റിയുടെ ഹൃദയദിനാചരണ  പരിപാടി മന്ത്രി ഒ ജെ ജനീഷ് കുമാർ ഉദ്‌ഘാടനം ചെയ്യുന്നു

നിംസ് മെഡിസിറ്റിയുടെ ഹൃദയദിനാചരണ പരിപാടി മന്ത്രി ഒ ജെ ജനീഷ് കുമാർ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 30, 2026, 12:00 AM | 1 min read

തിരുവനന്തപുരം

ലോക ഹൃദയദിനാചരണത്തോടനുബന്ധിച്ച് നിംസ് മെഡിസിറ്റിയിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾക്കും സൗജന്യ മെഡിക്കൽ ക്യാമ്പുകൾക്കും തുടക്കമായി. മന്ത്രി ഒ ജെ ജനീഷ്‌ ഉദ്‌ഘാടനം ചെയ്‌തു. നെയ്യാറ്റിൻകര നഗരസഭ ചെയർപേഴ്സൺ ഡബ്ല്യു ആർ ഹീബ അധ്യക്ഷയായി. ​നിംസ് മെഡിസിറ്റി എംഡി എം എസ് ഫൈസൽ ഖാൻ, നിംസ് ഹാർട്ട് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. മധു ശ്രീധരൻ‍, ഡോ. കിരൺ ഗോപിനാഥ്, ഡോ. സരിത എസ് നായർ, നൂറുൽ ഇസ്‌ലാം എഡ്യൂക്കേഷണൽ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ശബ്‌നം ഷഫീക്, ന്യൂ രാജസ്ഥാൻ മാർബിൾസ് ചെയർമാൻ വിഷ്ണു ഭക്തൻ, നഗരസഭ വൈസ് ചെയർമാൻ കെ കെ ഷിബു, എസ് സുരേഷ്, മമ്മൂട്ടി നിംസ് ഹാർട്ട് ടു ഹാർട്ട് പ്രോജക്ട് കോ ഓർഡിനേറ്റർ നസ്ലിം, എൻ കെ ശശി, മഞ്ചന്തല സുരേഷ്, ശിവൻകുട്ടി, മഞ്ജു രാജേഷ് എന്നിവർ സംസാരിച്ചു. ജനറൽ മാനേജർ ഡോ. കെ എ സാജു സ്വാഗതവും ഡോ. ആഷർ എന്നീസ് നായകം നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home