ഡിവൈഎഫ്‌ഐ ഡിഎംഒ ഓഫീസ് മാർച്ച് നടത്തി

മരുന്നുക്ഷാമത്തിനെതിരെ ഡിവൈഎഫ്ഐ ഡിഎംഒ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധം
തിരുവനന്തപുരം
സർക്കാർ ആശുപത്രികളിലെ മരുന്നുക്ഷാമത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി ജില്ലാ മെഡിക്കൽ ഓഫീസിലേക്ക് മാർച്ച് നടത്തി. സ്‌ട്രെച്ചറിൽ കിടക്കുന്ന മുഖ്യമന്ത്രി വി ഡി സതീശനെ, മന്ത്രി മുരളീധരൻ തള്ളിക്കൊണ്ടു പോകുന്ന പ്രതീകാത്മക അവതരണത്തോടെയായിരുന്നു പ്രതിഷേധം. സെന്റ് ജോസഫ് സ്‌കൂളിന് മുന്നിൽനിന്ന് ആരംഭിച്ച പ്രകടനം ഡിഎംഒ ഓഫീസിനു മുന്നിൽ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ‘മരുന്നുകൾ ഇല്ല, ആശുപത്രികൾ ശ്വാസം മുട്ടുന്നു, ആരോഗ്യരംഗം വെന്റിലേറ്ററിൽ’ എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു മാർച്ച്. ധർണ ജില്ലാ സെക്രട്ടറി എൽ എസ് ലിജു ഉദ്‌ഘാടനം ചെയ്‌തു. ട്രഷറർ എസ് എസ് നിധിൻ അധ്യക്ഷനായി. പ്രസിഡന്റ് വി എസ് ശ്യാമ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ലെനിൻ വർക്കല, ജെ ജിനേഷ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം രേവതി, പാളയം ബ്ലോക്ക് സെക്രട്ടറി മനു കൃഷ്‌ണൻ എന്നിവർ സംസാരിച്ചു.









0 comments