മുടിമാലിന്യം തദ്ദേശസ്ഥാപനങ്ങൾ നീക്കംചെയ്യണം

കെഎസ്ബിഎ മൂവാറ്റുപുഴ താലൂക്ക് വാർഷികപൊതുയോഗം സംസ്ഥാന സെക്രട്ടറി പി കെ മധു ഉദ്ഘാടനം ചെയ്യുന്നു
മൂവാറ്റുപുഴ
ബാർബർ -ഷോപ്പുകളിൽനിന്ന് മുടിമാലിന്യം നീക്കംചെയ്യാതെ തദ്ദേശസ്ഥാപനങ്ങൾ യൂസർഫീ ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന് കേരളാ സ്റ്റേറ്റ് ബാർബർ -ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ (കെഎസ്ബിഎ) മൂവാറ്റുപുഴ താലൂക്ക് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.
കെഎസ്ബിഎ സംസ്‌ഥാന സെക്രട്ടറി പി കെ മധു ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ കെ രാജു അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം കെ എൻ അനിൽ ബിശ്വാസ്, ജില്ലാ ട്രഷറർ എ എ ശിവദാസ് എന്നിവർ സംഘടനാറിപ്പോർട്ടും താലൂക്ക് സെക്രട്ടറി വി എ ഷക്കീർ പ്രവർത്തനറിപ്പോർട്ടും ട്രഷറർ ടി കെ ഷിജു കണക്കും അവതരിപ്പിച്ചു.
സംസ്ഥാന സെക്രട്ടറി പി കെ മധു തിരിച്ചറിയൽ കാർഡ് വിതരണം നിർവഹിച്ചു. താലൂക്ക് ജോയിന്റ് സെക്രട്ടറിമാരായ എം എം അനസ്, ശശിധരൻ, വൈസ് പ്രസിഡന്റ് സി എ ജോസ്, ലേഡി ബ്യൂട്ടീഷ്യൻസ് സംസ്ഥാന വൈസ് പ്രസിഡന്റ് സാലി ഷിബു, ജില്ലാ ജോയിന്റ് സെക്രട്ടറി സജിത അനിൽ, താലൂക്ക് പ്രസിഡന്റ് സ്മിത സാജു തുടങ്ങിയവർ സംസാരിച്ചു. പഠനക്ലാസ് എം ജെ അനു ഉദ്ഘാടനം ചെയ്തു.









0 comments