Deshabhimani

പിന്നോട്ടില്ലെന്ന്‌ എൽപിഎസ്‌ടിഎ

തല മുണ്ഡനം ചെയ-്ത് 
നിരാഹാരത്തിന്‌ തുടക്കം

പിന്നോട്ടില്ലെന്ന്‌ എൽപിഎസ്‌ടിഎ

പിന്നോട്ടില്ലെന്ന്‌ എൽപിഎസ്‌ടിഎ

വെബ് ഡെസ്ക്

Published on Oct 27, 2026, 12:26 AM | 1 min read

തിരുവനന്തപുരം

സർക്കാര്‍ വഞ്ചനയിൽ പ്രതിഷേധിച്ച്‌ തല മുണ്ഡനം ചെയ്ത് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിന്റെ പ്രതിഷേധം. സമര സമിതി സെക്രട്ടറി എസ് വളര്‍മതിയാണ്‌ തല മുണ്ഡനം ചെയ്തത്. ആവശ്യങ്ങള്‍ അംഗീകരിക്കുംവരെ നിരാഹാര സമരം തുടരുമെന്ന്‌ വളര്‍മതി പറഞ്ഞു. ഉദ്യോഗാർഥികൾക്ക്‌ ജോലി നൽകുന്നത് വലിയ സാമ്പത്തിക ബാധ്യതയാകുമെന്ന്‌ സർക്കാർ ഒഴിഞ്ഞുമാറുന്നു. പ്രശ്നപരിഹാരത്തിന് 45 ദിവസം സാവകാശം ചോദിച്ചത് സമരം ഒതുക്കി തീർക്കാനുള്ള വിദ്യാഭ്യാസ മന്ത്രിയുടെ തന്ത്രമായിരുന്നു. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഉദ്യോഗാർഥികളുടെ പ്രശ്നങ്ങളിൽ വാചാലനായിരുന്ന വി ഡി സതീശൻ മുഖ്യമന്ത്രി പദവിയിലെത്തിയപ്പോൾ അവ​ഗണണിച്ചു. അദ്ദേഹത്തെ വീണ്ടും കാണാൻ ശ്രമിക്കുമെന്നും നീതി ലഭിച്ചില്ലെങ്കിൽ മരണംവരെ നിരാഹാരമിരിക്കുമെന്നും വളർമതി പറഞ്ഞു. പാട്ട പെറുക്കൽ സമരം, ശവമഞ്ചമൊരുക്കി സമരം, നിയമസഭ വളയൽ എന്നിവയും ഉദ്യോഗാർഥികൾ നടത്തിയിരുന്നു. അനിശ്ചിതകാല രാപകൽ സമരം തിങ്കളാഴ്‌ച 114–ാം ദിവസത്തിലേക്ക് കടന്നു. വിദ്യാർഥി–അധ്യാപക അനുപാതം 1:25 ആയി കുറയ്ക്കുക, എയ്ഡഡ് നിയമനങ്ങൾ വേഗത്തിലാക്കാനുള്ള സർക്കുലർ മരവിപ്പിക്കുക, റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക്‌ അർഹമായ നിയമനാവസരങ്ങൾ ഉറപ്പാക്കുക എന്നിവയാണ് ഉദ്യോഗാര്‍ഥികളുടെ പ്രധാന ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home