Deshabhimani

print edition തീരുമാനങ്ങളെല്ലാം 
യോജിച്ചെന്ന്‌ കമീഷൻ; സുപ്രീംകോടതിയിൽ സത്യവാങ്‌മൂലം

ELECTION COMMISSION OF INDIA
വെബ് ഡെസ്ക്

Published on Oct 27, 2026, 01:18 AM | 1 min read

ന്യൂഡൽഹി: എസ്‌ഐആർ നടപ്പാക്കാൻ 2025 ജൂൺ, ഒക്ടോബർ, 2026 മെയ് മാസങ്ങളിൽ പുറപ്പെടുവിച്ച ഉത്തരവുകൾ ഐക്യകണ്‌ഠേന എടുത്തതാണെന്ന്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ സുപ്രീംകോടതിയിൽ. സഹകമീഷണർമാർ 14 തവണ വിയോജിപ്പ്‌ രേഖപ്പെടുത്തിയ സാഹചര്യത്തിൽ കമീഷൻ പ്രവർത്തനങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട്‌ സമർപ്പിച്ച റിട്ട്‌ ഹർജിയിലാണ്‌ മറുപടി സത്യവാങ്‌മൂലം. വിയോജിപ്പുണ്ടെന്ന വെളിപ്പെടുത്തൽ തള്ളിയ കമീഷൻ ഹർജി മാധ്യമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്നും നിലനിൽക്കില്ലെന്നും അവകാശപ്പെട്ടു.


ഡെപ്യൂട്ടി കമീഷണർ സഞ്ജയ് കുമാറിനെ ഐടി വിഭാഗത്തിന്റെ മേൽനോട്ടത്തിൽ നിന്ന്‌ നീക്കിയ അഡീ. സെക്രട്ടറി എൻ ടി ഗാർഗിന്റെ നടപടിയെ ചോദ്യം ചെയ്‌ത്‌ കമീഷണർമാർ ക്യാബിനറ്റ്‌ സെക്രട്ടറിക്ക്‌ കത്തയച്ചത്‌ സത്യവാങ്‌മൂലത്തിൽ നിഷേധിച്ചില്ല. വോട്ടര്‍പട്ടികയില്‍ നിന്ന് കൂട്ടപ്പുറത്താക്കലുണ്ടായ ബംഗാളിലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ എടുത്ത തീരുമാനങ്ങളെ തള്ളിക്കയുന്ന പരാമര്‍ശങ്ങളും സത്യവാങ്മൂലത്തിലുണ്ട്.


അതേസമയം, ചീഫ്‌ ജസ്‌റ്റിസ്‌ സൂര്യകാന്തിന്റെ ബെഞ്ച്‌ ഗ്യാനേഷ്‌ കുമാർ, സഹകമീഷണർമാരായ സുഖ്‌ബീർ സിങ്‌ സന്ധു, വിവേക്‌ ജോഷി എന്നിവരിൽനിന്ന്‌ വ്യക്തിപരമായ സത്യവാങ്‌മൂലം ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നൽകിയിട്ടില്ല. കമീഷന്‌ വേണ്ടി അവരുടെ അഭിഭാഷകൻ പ്രതീക്‌ കുമാറാണ്‌ സത്യവാങ്‌മൂലം ഫയൽ ചെയ്‌തത്‌. അടുത്ത ദിവസം കേസ്‌ കോടതി പരിഗണിക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home