print edition ബൾഗേറിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് രണ്ടാംവട്ടത്തിലേക്ക്

ലിയാന ഇയോത്തോവ , ആന്ദ്രേ ഗ്യുറോവു
സോഫിയ: ബൾഗേറിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് ലിയാന ഇയോത്തോവ 36.50 ശതമാനം വോട്ടുനേടി മുന്നിലെത്തി. പാശ്ചാത്യാനുകൂല പ്രതിപക്ഷത്തിന്റെ പിന്തുണയുള്ള മുൻ കാവൽ പ്രധാനമന്ത്രി ആന്ദ്രേ ഗ്യുറോവു 32.50 ശതമാനം വോട്ടുനേടി രണ്ടാം സ്ഥാനത്ത്. ആര്‍ക്കും 50 ശതമാനത്തിലധികം വോട്ട് ലഭിക്കാത്തതിനാല്‍ ഇരു സ്ഥാനാര്‍ഥികളും നവംബർ ഒന്നിന് രണ്ടാംവട്ട വോട്ടെടുപ്പില്‍ നേരിട്ട് ഏറ്റുമുട്ടും.
ചില രാഷ്ട്രീയപാര്‍ടികള്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തതിനാൽ ആദ്യവട്ട വോട്ടെടുപ്പില്‍ പോളിങ് 20 ശതമാനം മാത്രമായിരുന്നു. ബൾഗേറിയയിലെ ആദ്യ വനിത പ്രസിഡന്റായ ലിയാന റഷ്യയുമായുള്ള ചർച്ചകളെ പിന്തുണയ്ക്കുകയും ഉക്രയ്ന് ഇയു സൈനിക സഹായം നൽകുന്നതിനെ എതിർക്കുകയും ചെയ്യുന്ന നേതാവാണ്. ബൾഗേറിയൻ സോഷ്യലിസ്റ്റ് പാർടി നേതാവാണ്. പ്രധാനമന്ത്രിയായി മത്സരിക്കാൻ റുമെൻ രാദേവ് രാജിവച്ചതിനെ തുടർന്നാണ് ഈവർഷം ആദ്യം ലിയാന പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്.







0 comments