Deshabhimani

print edition കോട്ടയിൽ രണ്ട്‌ 
വിദ്യാർഥികൾ 
മരിച്ചനിലയിൽ; അന്വേഷണം ആരംഭിച്ചു.

DOCTOR DEATH IN ASSAM
വെബ് ഡെസ്ക്

Published on Oct 27, 2026, 01:14 AM | 1 min read

ജയ്‌പുർ: വിദ്യാർഥികളുടെ നിരന്തര ആത്മഹത്യകൾ മൂലം കുപ്രസിദ്ധി നേടിയ ‘കോച്ചിങ് തലസ്ഥാനം’ എന്നറിയപ്പെടുന്ന രാജസ്ഥാനിലെ കോട്ടയിൽ രണ്ടു വിദ്യാർഥികൾ മരിച്ചനിലയിൽ. ഒരാൾ തൂങ്ങിമരിച്ച നിലയിലും മറ്റൊരാൾ കുളിമുറിയിൽ വീണനിലയിലുമാണ്‌.


ജെഇഇ പരിശീലനത്തിനെത്തിയ മധ്യപ്രദേശ് ശിവ്പുരി സ്വദേശിയായ പതിനാറുകാരനെയും നീറ്റ് അപേക്ഷകനായ ബിഹാർ ദർഭംഗ സ്വദേശിയായ പത്തൊമ്പതുകാരനെയുമാണ്‌ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ പ്രേരണക്കുറ്റത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home