വയലാറിന് സ്മരണാഞ്ജലിയുമായി ആരാധകർ

വയലാർ ഫാൻസ് നേതൃത്വത്തിൽ അനശ്വരകവി വയലാർ രാമവർമയുടെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്നു

സ്വന്തം ലേഖകൻ
Published on Oct 27, 2026, 01:18 AM | 1 min read
ചേർത്തല
അനശ്വരകവി വയലാർ രാമവർമയുടെ ചരമവാർഷികം പ്രമാണിച്ച് വയലാർ ഫാൻസ് സ്മൃതിയാത്രയും അനുസ്മരണവും സംഘടിപ്പിച്ചു. നാടകാചര്യൻ എസ് എൽ പുരം സദാനന്ദന്റെ സ്മൃതിമണ്ഡപത്തിൽനിന്ന് വയലാർ രാഘവപ്പറമ്പിലെ സ്മൃതിമണ്ഡപത്തിലേക്കായിരുന്നു യാത്ര. ആകാശവാണി ബംഗളൂരു ന്യൂസ് എഡിറ്റർ പൊന്നുമോൻ ഉദ്ഘാടനംചെയ്തു. പഞ്ചായത്തംഗങ്ങളായ ടി വി ബൈജു, കവിത, ഇന്ദിര, ക്ഷീരസംഘം പ്രസിഡന്റ് അനിൽ വെള്ളശേരി എന്നിവർ സംസാരിച്ചു. വയലാർ ഫാൻസ് ജനറൽ സെക്രട്ടറി കരപ്പുറം രാജശേഖരൻ സ്വാഗതവും എസ്എൽ പുരത്തിന്റെ മകനും ചലച്ചിത്ര പ്രവർത്തകനുമായ ജയസൂര്യ നന്ദിയുംപറഞ്ഞു.
വയലാർ രാഘവപ്പറന്പിൽ ചേർത്തല നഗരസഭധ്യക്ഷൻ എസ് സോബിൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനംചെയ്തു. ടി പി സുന്ദരേശൻ അധ്യക്ഷനായി. നഗരസഭാധ്യക്ഷൻ എസ് സോബിനും വയലാറിന്റെ കുടുംബാംഗം ശ്രീജയും ചേർന്ന് മാരാരിക്കുളം സ്വദേശിനി ഗിരിജ പ്രദീപിന് സാഹിത്യപുരസ്കാരം സമ്മാനിച്ചു. ബാലസാഹിത്യ കൃതി ‘ബലൂൺ’ ആണ് പുരസ്കാരത്തിന് അർഹമായത്.
എഴുത്തുകാരൻ ഷാജി മഞ്ജരി വയലാർ അനുസ്മരണപ്രഭാഷണം നടത്തി. ഡോ. ടി പ്രദീപ്, ടി വി ഹരികുമാർ, സിബു വെച്ചൂർ, ഗിരിജ പ്രദീപ് എന്നിവർ സംസാരിച്ചു. കരപ്പുറം രാജശേഖരൻ സ്വാഗതവും ജോസഫ് മാരാരിക്കുളം നന്ദിയുംപറഞ്ഞു. ഗായകർ വയലാർഗാനങ്ങൾ ആലപിച്ചു.







0 comments