Deshabhimani

അജൈവ മാലിന്യങ്ങൾ ശേഖരിച്ചു തുടങ്ങി

പുന്നപ്ര വടക്ക് പഞ്ചായത്തിലെ അജൈവ മാലിന്യ ശേഖരണം പ്രസിഡന്റ അജിത ശശി ഉദ്ഘാടനംചെയ്യുന്നു

പുന്നപ്ര വടക്ക് പഞ്ചായത്തിലെ അജൈവ മാലിന്യ ശേഖരണം പ്രസിഡന്റ അജിത ശശി ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 27, 2026, 01:21 AM | 1 min read

അമ്പലപ്പുഴ
അജൈവ മാലിന്യങ്ങൾ വീടുകളിലെത്തി ശേഖരിക്കുന്ന നിർമലം പുതുയുഗ ശുചിത്വ കേരളം മാലിന്യമുക്ത കാമ്പയിന് പുന്നപ്ര വടക്ക് പഞ്ചായത്തിൽ തുടക്കം. വീടുകളിൽ കെട്ടിക്കിടന്ന പ്ലാസ്റ്റിക് വസ്തുക്കൾ, ചെരിപ്പ്, ബാഗ്, ലതർ ഉൽപ്പന്നങ്ങൾ മെത്ത, തലയിണ, തെർമോകോൾ പഴയ തുണിത്തരങ്ങൾ എന്നിവയും ഇലക്ട്രോണിക് വേസ്റ്റും പഞ്ചായത്ത് ശേഖരിച്ചു.ആദ്യദിനത്തിൽ എട്ട് വാർഡുകളിൽനിന്നായി 10 ടൺ മാലിന്യങ്ങൾ ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറി. ​ പറവൂർ വി എസ് അച്യുതാനന്ദൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ പഞ്ചായത്ത് പ്രസിഡന്റ്‌ അജിത ശശി ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ്‌ പി ആർ രതീഷ്-കുമാർ അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷരായ ജയ പ്രസന്നൻ, അനിതാ ബാലൻ, അംഗം ശിവകുമാർ, പഞ്ചായത്ത് സെക്രട്ടറി ജി അനിൽകുമാർ, അസിസ്റ്റന്റ്‌ സെക്രട്ടറി സജി, ഹെൽത്ത് ഇൻസ്പെക്ടർ അനിലാൽ, പ്രീത് എന്നിവർ സംസാരിച്ചു. ദേശീയപാതയ്‌ക്ക് പടിഞ്ഞാറുള്ള വാർഡുകളിലെ മാലിന്യങ്ങൾ ബുധനാഴ്ച ശേഖരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home