Deshabhimani

ബസിൽ മോഷണം നടത്തിയ ഗുജറാത്ത്‌ സ്വദേശിനികൾ പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 19, 2026, 02:02 AM | 1 min read

വെഞ്ഞാറമൂട്

ബസ് യാത്രക്കാരിയായ എൽഐസി ഏജന്റിന്റെ പണം മോഷ്ടിച്ച രണ്ട്‌ ഗുജറാത്ത് സ്വദേശിനികളെ പണം നഷ്ടപ്പെട്ടയാൾ തന്നെ പിന്തുടർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കിളിമാനൂരിലെ എൽഐസി ഏജന്റ് കാട്ടുംപുറം കൊല്ലുവിള വീട്ടിൽ ഗിരിജകുമാരിയുടെ പണം ആണ് തട്ടിയെടുത്തത്. വെഞ്ഞാറമൂട് എൽഐസിയിൽ പണം അടയ്ക്കാനായി വരികയായിരുന്നു. വെഞ്ഞാറമൂട് എത്താറായപ്പോൾ സ്ത്രീകൾ ഇവരോട്‌ ചേർന്നുനിന്നിരുന്നു. ബസിറങ്ങിയതോടെ ഇവർ വേഗത്തിൽ നടന്നുപോയതിൽ സംശയം തോന്നി, ഗിരിജകുമാരി സ്വന്തം ബാഗ്‌ പരിശോധിച്ചപ്പോൾ പണം കാണാനുണ്ടായിരുന്നില്ല. ഉടൻ പിറകെ ഓടി സ്ത്രീകളെ പിടിച്ചുനിർത്തി പരിശോധിച്ചപ്പോൾ പണം കണ്ടെത്തുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ ഇവരെ പൊലീസിൽ ഏൽപ്പിച്ചു. വെഞ്ഞാറമൂട് പൊലീസ് കേസെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home