ad
Deshabhimani

സെന്‍സസ് ഡ്യൂട്ടി ലീവ് 
അനുവദിക്കുക: കെഎസ്ടിഎ

ഡിജിഇ ഓഫീസിന് മുന്നിൽ കെഎസ്‌ടിഎ സംഘടിപ്പിച്ച ധര്‍ണ സംസ്ഥാന സെക്രട്ടറി എ നജീബ് ഉദ്‌ഘാടനംചെയ്യുന്നു

ഡിജിഇ ഓഫീസിന് മുന്നിൽ കെഎസ്‌ടിഎ സംഘടിപ്പിച്ച ധര്‍ണ സംസ്ഥാന സെക്രട്ടറി എ നജീബ് ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 18, 2026, 12:49 AM | 1 min read

തിരുവനന്തപുരം

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ കെഎസ്‌ടിഎ ജില്ലാകേന്ദ്രങ്ങളിൽ അധ്യാപകരുടെ കൂട്ടധര്‍ണ സംഘടിപ്പിച്ചു. തിരുവനന്തപുരം ഡിജിഇ ഓഫീസിന് മുന്നിൽ സംസ്ഥാന സെക്രട്ടറി എ നജീബ് ഉദ്‌ഘാടനംചെയ്‌തു. ജില്ലാപ്രസിഡന്റ് ആര്‍ ഷിബു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആര്‍ വിദ്യാവിനോദ്, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സിജോവ് സത്യന്‍, പി സുജുമേരി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബി ബിജു, ബി എം ശ്രീലത, സി പ്രസാദ് രാജേന്ദ്രന്‍, ജില്ലാ വൈസ്‌ പ്രസിസിഡന്റ് ഇ ഇസ്മായില്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാനത്തൊട്ടാകെ ആയിരക്കണക്കിന് അധ്യാപകര്‍ സമരത്തില്‍ പങ്കാളികളായി. ​സെന്‍സസിന്റെ പേരില്‍ തടഞ്ഞുവച്ച അധ്യാപകരുടെ സ്ഥലംമാറ്റം, സ്ഥാനക്കയറ്റം എന്നിവ അടിയന്തരമായി നടത്തുക, ധവളപത്രത്തിന്റെ മറവില്‍ വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള നീക്കം അവസാനിപ്പിക്കുക, പാഠ്യ പദ്ധതി അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ഗോത്രബന്ധു അധ്യാപകരെ പിരിച്ചുവിട്ട നടപടി റദ്ദ് ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home