ദേശീയപാതയിൽ വെളിച്ചംപോലുമില്ല
അനുബന്ധ സൗകര്യങ്ങളൊരുക്കാതെ സർക്കാർ

തിരുവനന്തപുരം
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ ചൊവ്വമുതൽ റോഡുമാർഗമുള്ള ചരക്കുനീക്കത്തിന് തുടക്കമാകുമ്പോഴും അനുബന്ധ സൗകര്യങ്ങളൊരുക്കാതെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ. ചരക്കുകൾ കൊണ്ടുവരേണ്ട ദേശീയപാതയിൽ പലയിടത്തും തെരുവുവിളക്കുകൾപോലും സ്ഥാപിച്ചിട്ടില്ല. ദേശീയപാതയിൽ ഈഞ്ചയ്ക്കൽമുതൽ കാരോടുവരെ തെരുവുവിളക്കുകളില്ല. വെളിച്ചമില്ലാതെ ഇതുവഴിയുള്ള രാത്രിയാത്ര ഏറെ ദുഷ്‌കരമാണ്. എൽഡിഎഫ് സർക്കാർ വിഭാവനം ചെയ്ത വിഴിഞ്ഞം–നാവായിക്കുളം വികസന ഇടനാഴി ഉൾപ്പെടെയുള്ള പദ്ധതികളും ഭൂമിയേറ്റെടുക്കലും നിലച്ചതോടെ വിഴിഞ്ഞത്തും പരിസരത്തും ഭൂമാഫിയാ സംഘങ്ങൾ പിടിമുറുക്കി. സംസ്ഥാനത്തിന് നേട്ടമാകുന്ന 2000 കോടിയുടെ തുറമുഖ അനുബന്ധ വികസനപദ്ധതികളുടെ കാര്യത്തിലും പുരോഗതിയില്ല. തുറമുഖ അനുബന്ധ വികസന പ്രവർത്തനങ്ങൾക്കായി ആദ്യഘട്ടത്തിൽ 230 ഏക്കര്‍ ഏറ്റെടുക്കാൻ കഴിഞ്ഞ മാർച്ചിൽ എൽഡിഎഫ് സർക്കാർ അനുമതി നൽകിയിരുന്നു. തുടർനടപടിക്കായി സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് (വിസിൽ) ലിമിറ്റഡിനെ ചുമതലപ്പെടുത്തി. എന്നാൽ, യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം സർക്കാർ ഇതിന് താല്‍പ്പര്യമെടുത്തില്ല.










0 comments