അധിക്ഷേപ പരാമർശം
കേരള വിസിയുടെ വീട്ടിലേക്ക് എസ്‌എഫ്‌ഐ മാർച്ച്

കേരള സർവകലാശാല വിസിയുടെ വീട്ടിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ച്
തിരുവനന്തപുരം
വന്ദേമാതരം ആലപിക്കാത്തവർ അമ്മയാരെന്ന് അറിയാത്തവരാണെന്ന കേരളസര്‍വകലാശാല വിസി മോഹനന്‍ കുന്നുമ്മലിന്റെ അധിക്ഷേപ പരാമർശത്തിനെതിരെ എസ്‌എഫ്‌ഐയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമുയർത്തി വിദ്യാർഥികൾ. വിസിയുടെ ശാസ്തമംഗലത്തെ വീട്ടിലേക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. ബാരിക്കേഡുയർത്തി പൊലീസ് തടഞ്ഞു. സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ഉദ്ഘാടനം ചെയ്‌തു. സര്‍വകലാശാലയിലെ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം ആര്‍എസ്എസ് പരിപാടികളില്‍ പങ്കെടുക്കുന്ന നിലപാട് വിസി തിരുത്തണമെന്ന് സഞ്ജീവ് ആവശ്യപ്പെട്ടു. ആര്‍എസ്എസിനെ കുമ്പിട്ടുനില്‍ക്കുന്ന സമീപനം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് വിജയ് വിമല്‍, സെക്രട്ടറി എം എ നന്ദന്‍, ആനന്ദ് എസ് ഉഴമലയ്ക്കല്‍, സഞ്ജയ് സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.









0 comments