യുജിസി-നെറ്റ് പരീക്ഷയിലെ പുനഃപരീക്ഷ; രാജ്യവ്യാപക പ്രക്ഷോഭത്തിന് എസ്എഫ്ഐ

ന്യൂഡൽഹി: ഗുരുതര പിഴവുകളെ തുടർന്ന് യുജിസി നെറ്റ് പരീക്ഷയിലെ മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ നടത്തുമെന്ന ദേശീയ പരീക്ഷ ഏജൻസിയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ എസ്എഫ്ഐ ഓഗസ്റ്റ് 17 ന് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. ഡൽഹി എൻടിഎ ഓഫീസിലേക്ക് എസ്എഫ്ഐ മാർച്ച് സംഘടിപ്പിക്കും.
ഈ വർഷം ജൂണിൽ നടന്ന പരീക്ഷയിലെ ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി വിഷയങ്ങളിലാണ് പുനഃപരീക്ഷ. ചോദ്യപേപ്പറുകളിൽ വിവിധ തരത്തിലുള്ള പിഴവുകൾ കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ തീരുമാനമുണ്ടായിരിക്കുന്നത്.
കേന്ദ്രത്തിന്റയും പരീക്ഷാ ഏജൻസിയുടേയും നിരുത്തരവാദിത്വ നിലപാടിലൂടെ വിദ്യാർഥികളുടെ ഭാവി തുലാസിലാക്കുന്ന നടപടിക്കതിരെയാണ് എസ്എഫ്ഐ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങുന്നത്. സർക്കാർ സത്യസന്ധമാകണം, എൻടിഎ പിരിച്ചുവിടണം എന്നീ ആവശ്യങ്ങളും എസ്എഫ് ഐ ഉയർത്തി.










0 comments