Deshabhimani

എൽപിഎസ്‌ടി സമരം

ഒളിച്ചുകളി തുടര്‍ന്ന് സർക്കാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 18, 2026, 12:00 AM | 1 min read

തിരുവനന്തപുരം

സമരം തുടരുന്ന എല്‍പിഎസ്ടി ഉദ്യോഗാര്‍ഥികള്‍ക്കുമുന്നില്‍ ഒളിച്ചുകളിച്ച്‌ സര്‍ക്കാർ. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥൻ വളർമതിയുമായി സംസാരിച്ചെങ്കിലും ചര്‍ച്ച ഏത് ദിവസമെന്നത്‌ ഒ‍ൗദ്യോഗികമായി അറിയിച്ചിട്ടില്ല. വളര്‍മതിയുടെ ആരോഗ്യം വീണ്ടെടുത്തശേഷം ചര്‍ച്ചയെന്നാണ് തിങ്കളാഴ്ച മന്ത്രി എന്‍ ഷംസുദ്ദീന്‍ അറിയിച്ചത്. ചൊവ്വാഴ്‌ചയും മന്ത്രി ഇത് ആവര്‍ത്തിച്ചു. മന്ത്രിസഭാ യോഗത്തില്‍ അധ്യാപക-–വിദ്യാര്‍ഥി അനുപാതം കുറയ്ക്കുന്നത്‌ സംബന്ധിച്ച കാര്യങ്ങള്‍ പരിഗണിച്ചേക്കും. അനുകൂലമായ തീരുമാനം ഉണ്ടായാല്‍മാത്രം മന്ത്രിസഭായോഗത്തിനുശേഷം ചര്‍ച്ചയ്ക്കുവിളിക്കാമെന്ന നിലപാടിലാണ് പൊതുവിദ്യാഭ്യാസവകുപ്പ്. എന്നാല്‍, ചര്‍ച്ച സംബന്ധിച്ച് ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് എൽപിഎസ്‌ടി ഉദ്യോഗാർഥികൾ അറിയിച്ചു. സെക്രട്ടറിയറ്റിനുമുന്നിലെ എല്‍പിഎസ്ടി ഉദ്യോഗാര്‍ഥികളുടെ സമരം 135–ാം ദിവസത്തിലേക്ക് കടന്നു. സമരസമിതി സെക്രട്ടറി എസ് വളര്‍മതിയുടെ നിരാഹാരം 22 ദിവസം പിന്നിട്ടു. ജനറല്‍ ആശുപത്രി ഐസിയുവിൽ കഴിയുന്ന വളർമതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്‌. ആറ് ദിവസമായി മറ്റൊരു ഉദ്യോഗാർഥി എം ജയകൃഷ്ണനാണ്‌ നിരാഹാര സമരമിരിക്കുന്നത്‌. അധ്യാപക–വിദ്യാർഥി അനുപാതം 1:25 ആക്കി കുറയ്ക്കാതെ സമരത്തില്‍നിന്ന്‌ പിന്നോട്ടില്ലെന്ന നിലപാടിലാണ് സമരസമിതി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home