അഭിറാമിന്റെ കൊലയാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം

പാങ്ങപ്പാറയിൽ കൊല ചെയ്യപ്പെട്ട പ്ലസ് വൺ വിദ്യാർഥി അഭിറാമിന്റെ വീട് ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ് പി കെ ശ്രീമതി, സംസ്ഥാന സെക്രട്ടറി സി എസ് സുജാത, അഖിലേന്ത്യ വൈസ് പ്രസിഡന്റ് കെ കെ ശൈലജ തുടങ്ങിയവര്‍ സന്ദർശിച്ചപ്പോൾ
തിരുവനന്തപുരം
പാങ്ങപ്പാറയിൽ അഭിറാമിന്റെ കൊലപാതകത്തിൽ പ്രതികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കണമെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ആവശ്യപ്പെട്ടു. അഖിലേന്ത്യ പ്രസിഡന്റ് പി കെ ശ്രീമതി, വൈസ് പ്രസിഡന്റ് കെ കെ ശൈലജ, കേന്ദ്രകമ്മിറ്റി അംഗം എം ജി മീനാംബിക, ഒ എസ് അംബിക എംഎൽഎ, സംസ്ഥാന സെക്രട്ടറി സി എസ് സുജാത, സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് പുഷ്പലത, ജില്ലാ പ്രസിഡന്റ് ശകുന്തള കുമാരി, സെക്രട്ടറി ശ്രീജ ഷൈജുദേവ്, വി അമ്പിളി എന്നിവർ അഭിറാമിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. അതിക്രൂരമായ കൊലപാതകം മനഃസാക്ഷിയെ മരവിപ്പിക്കുന്നതാണെന്ന് പി കെ ശ്രീമതി പറഞ്ഞു. ഒരു തരത്തിലും മാപ്പർഹിക്കാത്ത കുറ്റകൃത്യമാണെന്നും അന്വേഷണം വൈകുന്തോറും പ്രതികൾക്ക് രക്ഷപ്പെടാനുള്ള പഴുത് വർധിക്കുമെന്നും കെ കെ ശൈലജ പറഞ്ഞു.







0 comments