Deshabhimani

ഡെങ്കിപ്പനി: കാര്യവട്ടം ക്യാമ്പസും ഹോസ്റ്റലും അടച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 18, 2026, 12:00 AM | 1 min read

കഴക്കൂട്ടം

ഡെങ്കിപ്പനി വ്യാപനത്തെ തുടർന്ന് കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസും ഹോസ്റ്റലും അടച്ചു. 13 പേർക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. നിരവധിപേർക്ക് രോഗലക്ഷണങ്ങളുമുണ്ട്. ചൊവ്വാഴ്ചമുതൽ മൂന്നുദിവസത്തേക്കാണ് ക്യാന്പസും ഹോസ്റ്റലും അടച്ചത്. രോഗം കണ്ടെത്തിയ 10 വിദ്യാർഥിനികളെയും മൂന്നു ജീവനക്കാരെയും വീട്ടിലേക്ക്‌ അയച്ചതായി അധികൃതർ പറഞ്ഞു. നൂറിലധികം വിദ്യാർഥികൾ പരിശോധനാഫലം കാത്തിരിക്കുന്നു. പെൺകുട്ടികളുടെ ഹോസ്റ്റലിലാണ് രോഗവ്യാപനം. കഴിഞ്ഞ എട്ടിന് മൂന്ന് വിദ്യാർഥികൾക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. തുടർന്ന് അവരെ ആശുപത്രിയിലേക്ക് മാറ്റി. അവധിക്ക്‌ വീട്ടിൽ പോയ നിരവധി വിദ്യാർഥികളും പനിബാധിതരാണെന്ന്‌ ജീവനക്കാർ പറയുന്നു. തിങ്കളാഴ്ച ചേർന്ന സിൻഡിക്കറ്റ് യോഗത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായുള്ള ചർച്ചയിലാണ് അടച്ചിടാൻ തീരുമാനിച്ചത്. ക്ലാസുകൾ പൂർണമായി ഓൺലൈനിലാക്കും. രോഗവ്യാപനം തടയാൻ ഹോസ്റ്റലും ക്യാമ്പസ് പരിസരവും ശുചിയാക്കാനും കൊതുകുനശീകരണത്തിന്‌ ഫോഗിങ്‌ നടത്താനും ആരോഗ്യവകുപ്പ്‌ നിർദേശം നൽകി. ക്യാമ്പസിനുള്ളിലും ഹോസ്റ്റ ൽ പരിസരത്തും വെള്ളം കെട്ടിനിൽക്കുന്നതും കാടുമൂടിക്കിടക്കുന്നതുമാണ് രോഗബാധയ്‌ക്ക്‌ കാരണമെന്നും നഗരസഭയും ആരോഗ്യവകുപ്പും കൃത്യസമയത്ത് ഇടപെടാത്തതിനാലാണ് വ്യാപനമുണ്ടായതെന്നും രക്ഷിതാക്കൾ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home