Deshabhimani

മരണപാതയായി ദേശീയപാത

accident

കരീലക്കുളങ്ങര പെട്രോൾ പമ്പിന് സമീപം നടന്ന അപകടത്തിൽ തകർന്ന കാർ

വെബ് ഡെസ്ക്

Published on Nov 18, 2026, 12:13 AM | 1 min read

കായംകുളം

തുടർച്ചയായി വാഹനാപകടങ്ങളും മരണങ്ങളും നടക്കുന്നയിടമായി ദേശീയപാത. കരീലക്കുളങ്ങര പെട്രോൾ പമ്പിന് സമീപം മാത്രമുണ്ടായ അപകടങ്ങളിൽ മാസങ്ങൾക്കുള്ളിൽ അഞ്ച്‌ ജീവനാണ്‌ നഷ്‌ടപ്പെട്ടത്‌. കഴിഞ്ഞ ദിവസം കാറിടിച്ച് ബൈക്ക് യാത്രികനായ മുട്ടം സ്വദേശിയായ ഖലീൽ (37) മരിച്ചു. പുതിയ ദേശീയപാത മുറിച്ച് കടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ബുള്ളറ്റ് ബൈക്ക് രണ്ടായി തകർന്നിരുന്നു. സമീപത്തെ പെട്രോൾ പമ്പിലേക്കുള്ള പ്രവേശനത്തിനും പുറത്തേക്കുള്ള യാത്രയ്‌ക്കുമായി ഹൈവേ അധികാരികൾ ഒരുക്കിയ പാതയാണ്‌ അപകടങ്ങൾക്ക് വഴിയൊരുക്കുന്നത്. ദേശീയപാതയിൽ പുത്തൻറോഡുമുതൽ രാമപുരംവരെയുള്ള ഭാഗങ്ങളിൽ അപകടങ്ങൾ നിത്യസംഭവമായി. ഈ ഭാഗങ്ങളിലെ പ്രവേശനകവാടങ്ങളിൽ ആവശ്യമായ സുരക്ഷാസംവിധാനങ്ങൾ ഇല്ലാത്തതും അപകടകാരണമാകുന്നു. പ്രവേശനകവാടങ്ങൾ അടച്ച് അടിപ്പാതകള്‍ ജനങ്ങള്‍ക്ക് തുറന്നുകൊടുക്കണമെന്ന ആവശ്യവും ശക്തമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home