Deshabhimani

പടനിലം ക്ഷേത്രത്തിൽ വൃശ്ചികോത്സവം ആരംഭിച്ചു

padanilam temple

പടനിലം പരബ്രഹ്മ ക്ഷേത്രത്തിൽ കരകൂടൽ ചടങ്ങിന് തിരിതെളിക്കാനുള്ള എണ്ണ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി വികാരിയും ഭാരവാഹികളും പ്രസിഡന്റ് സി ആർ വേണുഗോപാലിന് കൈമാറുന്നു

വെബ് ഡെസ്ക്

Published on Nov 18, 2026, 12:15 AM | 1 min read

ചാരുംമൂട്

നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രത്തലെ വൃശ്ചികോത്സവത്തിന് ചരിത്രപ്രസിദ്ധമായ കരകൂടലോടെ തുടക്കമായി. ചൊവ്വ വൈകിട്ട് വടക്ക് ഭാഗം ആശാന്റെ മുക്കിൽനിന്നും തെക്ക് മുതുകാട്ടുകര ദേവീക്ഷേത്രത്തിൽനിന്നും വാദ്യമേളങ്ങൾ, വേലകളി എന്നിവയുടെ അകമ്പടിയോടെ കരകൂടൽ ഘോഷയാത്ര ക്ഷേത്രാങ്കണത്തിലെത്തി. അതിഥി കരയായ ചത്തിയറ കരക്കാർ പങ്കെടുത്ത ഘോഷയാത്ര നെടുകുളഞ്ഞിമുറി തുണ്ടിൽമുക്കിൽനിന്നാരംഭിച്ച് നടുവിലേമുറിയിലെ പരമ്പരാഗത വഴിയിലൂടെ ആശാന്റെമുക്കിലെത്തി. കരകൂടൽ ചടങ്ങിന് ദീപം തെളിയിക്കുന്നതിനുള്ള എണ്ണ ക്ഷേത്രത്തിന്‌ സമീപമുള്ള സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയുടെ നേതൃത്വത്തിലാണ് എല്ലാ വർഷവും സമർപ്പിക്കുന്നത്. കരകൂടൽ ഘോഷയാത്രയെ വികാരി പോൾസൺ ജോൺ, ട്രസ്‌റ്റി രാജൻ പി മാത്യു, സെക്രട്ടറി അലക്‌സാണ്ടർ ഡാനിയേൽ എന്നിവരും ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു. ഘോഷയാത്ര ക്ഷേത്രത്തിൽ പ്രവേശിച്ചതോടെ കരകൂടൽ ചടങ്ങ് നടന്നു. തുടർന്ന് ഉദ്ഘാടനസമ്മേളനവും കലാപരിപാടികളും നടന്നു. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് സി ആർ വേണുഗോപൽ, സെക്രട്ടറി എസ് കൃഷ്‌ണൻകുട്ടിനായർ, ട്രഷറർ കെ രാജൻ, വൈസ്‌പ്രസിഡന്റ് എസ് പ്രസാദ്, ജോയിന്റ് സെക്രട്ടറി രാജേഷ്, ഉത്സവ കമ്മിറ്റി കൺവീനർ ജി പ്രദീപ്കുമാർ തുടങ്ങിയവർ നേതൃത്വം നൽകി. ബുധൻ രാത്രി ഏഴിന് കാർഷികസമ്മേളനം പി പ്രസാദ് എംഎൽഎ ഉദ്ഘാടനംചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ എ മഹേന്ദ്രൻ പുരസ്‌കാരസമർപ്പണം നടത്തും. രാത്രി എട്ടിന് നാടകം - ചാപ്ലിൻ കുഞ്ഞൂട്ടൻ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

sreenarayanaguru open university

01

print edition ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല; കേരള ചരിത്ര കോൺഗ്രസ് അക്കാദമിക്‌ സമ്മേളനം
calicut university

02

print edition കലിക്കറ്റ് പ്രോ വൈസ് ചാൻസലറുടെ നിയമനം: ഹർജിയിൽ വിശദീകരണം തേടി
Cyber Security Attack

03

print edition സൈബർ ആക്രമണം: ഓർത്തഡോക്സ് സഭ പരാതി നൽകി
piyush goyal

04

print edition ആയിരം വിമാനങ്ങൾ കൂടി വാങ്ങുമെന്ന്‌ കേന്ദ്രമന്ത്രി
Paravur Taluk Hospital medical negligence Abdul Jabbar protest

05

print edition മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ചികിത്സാപിഴവ്‌; നീതിക്കായി സമരം തുടർന്ന് അബ്ദുൾ ജബ്ബാർ
Sivasurya.jpg

06

print edition ശിവസൂര്യ എവിടെ?
deshabhimani section

Recommended

Deshabhimani
Home