print edition സൈബർ ആക്രമണം: ഓർത്തഡോക്സ് സഭ പരാതി നൽകി

കോട്ടയം : ഓർത്തഡോക്സ് സഭ മാധ്യമ വിഭാഗം തലവനും, കോട്ടയം ഭദ്രാസനാധിപനുമായ ഡോ.യൂഹാനോൻ മാർ ദീയസ്‌കോറോസ് മെത്രാപ്പോലീത്തയ്ക്ക് എതിരായ സൈബർ ആക്രമണത്തിൽ സഭ പൊലീസിൽ പരാതി നൽകി. സംസ്ഥാന പൊലീസ് മേധാവിക്കും, കോട്ടയം എസ് പിക്കും, സൈബർ സെല്ലിനുമാണ് പരാതി നൽകിയത്. പരാതിയിൽ ഡിജിറ്റൽ തെളിവുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. നിയമത്തിന്റെ പാതയിൽ സഞ്ചരിക്കുന്നുവെന്ന് പറയുന്ന സർക്കാർ സൈബർ ആക്രമണങ്ങളിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നറിയാൻ ആഗ്രഹിക്കുന്നതായി സഭാനേതൃത്വം പ്രതികരിച്ചു.








0 comments