print edition ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല; കേരള ചരിത്ര കോൺഗ്രസ് അക്കാദമിക് സമ്മേളനം

കൊല്ലം : ഡിസംബറിൽ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ആതിഥേയത്വം വഹിക്കുന്ന കേരള ചരിത്രകോൺഗ്രസിനെതിരായ മാധ്യമ വാർത്ത അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് വൈസ് ചാൻസലർ ഡോ. വി പി ജഗതിരാജ് പറഞ്ഞു. സർവകലാശാലയെയും വൈസ് ചാൻസലറെയും അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണിത്.
കേരള ചരിത്രകോൺഗ്രസ് രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ ചരിത്രപണ്ഡിതരും പ്രമുഖ അക്കാദമിക് വിദഗ്ധരും ഗവേഷകരും പങ്കെടുക്കുന്ന അന്താരാഷ്ട്ര അക്കാദമിക് സമ്മേളനമാണ്. വിദേശ പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ അക്കാദമിക് സെഷനുകളിൽ പങ്കെടുക്കും. ഇതിന് ഒരുവിധ രാഷ്ട്രീയനിറവും നൽകേണ്ട. എല്ലാ വർഷവും സർക്കാർ ബജറ്റിൽ തുക വകയിരുത്തി, ബജറ്റ് ഹെഡ് ഉള്ള സർക്കാർ അംഗീകൃത പരിപാടിയാണിത്. എല്ലാ വർഷവും മുഖ്യമന്ത്രിയാണ് സമ്മേളനം ഉദ്ഘാടനംചെയ്യാറുള്ളത്. ഈ വർഷം മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനംചെയ്യും.
സർക്കാർ 20ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. സർക്കാർ അംഗീകൃത പരിപാടിയായതിനാലാണ് സർവകലാശാല ഇതിന് ആതിഥേയത്വം വഹിക്കുന്നതെന്നും വൈസ് ചാൻസലർ പറഞ്ഞു.








0 comments