Deshabhimani

print edition കലിക്കറ്റ് പ്രോ വൈസ് ചാൻസലറുടെ നിയമനം: ഹർജിയിൽ വിശദീകരണം തേടി

calicut university
വെബ് ഡെസ്ക്

Published on Nov 18, 2026, 12:30 AM | 1 min read

കൊച്ചി : കലിക്കറ്റ് സർവകലാശാല പ്രോ വൈസ് ചാൻസലറായി ഡോ. റാഷിദ് അഹമ്മദിനെ ഡപ്യൂട്ടേഷനിൽ നിയമിച്ചത്‌ ചോദ്യംചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി സർവകലാശാലയോട് വിശദീകരണം തേടി. ലീഗ് അനുകൂല അധ്യാപക സംഘടനാ നേതാവും കരുവാരക്കുണ്ട്‌ കെടിഎം കോളേജിലെ അറബി വിഭാഗം പ്രൊഫസറുമായ റാഷിദ്‌ അഹമ്മദിനെ സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ പിവിസിയായി നിയമിച്ചത് ചോദ്യംചെയ്ത് സർവകലാശാലയിലെ സീനിയർ പ്രൊഫസർമാരായ ഡോ. പി ശിവദാസൻ, ഡോ. പി പി പ്രദ്യുമ്നൻ എന്നിവരാണ് ഹർജി നൽകിയത്.


സർവകലാശാലാ ചട്ടപ്രകാരം ഡെപ്യൂട്ടേഷൻ നിയമനത്തിന് സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാണ്‌. ഇത് പാലിച്ചിട്ടില്ലെന്ന് ഹർജിയിൽ പറയുന്നു. നിയമനം റദ്ദാക്കണമെന്നും പിവിസി സ്ഥാനത്തുനിന്ന് നീക്കണമെന്നുമാണ് ആവശ്യം. സർക്കാർ അനുമതിയില്ലാതെ നിയമിച്ചതിൽ ഉന്നതവിദ്യാഭ്യാസ വകുപ്പും സർവകലാശാലയോട് വിശദീകരണം തേടിയിട്ടുണ്ട്. വിസിയുടെ താൽപ്പര്യപ്രകാരം ജൂലൈ ഒമ്പതിനാണ് സിൻഡിക്കറ്റ് പിവിസിയുടെ നിയമനം അംഗീകരിച്ചത്. ജസ്റ്റിസ് പി ഗോപിനാഥ് 26ന്‌ വീണ്ടും ഹർജി പരിഗണിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

travis head and trent.

03

print edition ഇനി കളി മാറും
sreenarayanaguru open university

04

print edition ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല; കേരള ചരിത്ര കോൺഗ്രസ് അക്കാദമിക്‌ സമ്മേളനം
Cyber Security Attack

05

print edition സൈബർ ആക്രമണം: ഓർത്തഡോക്സ് സഭ പരാതി നൽകി
deshabhimani section

Recommended

Deshabhimani
Home