Deshabhimani

print edition ശിവസൂര്യ എവിടെ?

Sivasurya.jpg
avatar
സ്വന്തം ലേഖകൻ

Published on Nov 18, 2026, 12:30 AM | 1 min read

ചൊക്ലി : ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥി കരിയാട് പുളിയനമ്പ്രത്തെ ശിവസൂര്യ (17)യെ കാണാതായിട്ട് നൂറുനാൾ പിന്നിട്ടു. ക്രൈം ബ്രാഞ്ച്‌ പ്രത്യേക അന്വേഷകസംഘം ഒടുവിൽ പാലക്കാടാണ്‌ എത്തിനിൽക്കുന്നത്‌. ഡിവൈഎസ്‌പി സനൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാപക അന്വേഷണം നടത്തുന്നുവെന്ന്‌ പറയുന്നുണ്ടെങ്കിലും ശിവസൂര്യക്ക്‌ എന്തുപറ്റിയെന്ന ആശങ്ക വീട്ടുകാർക്കും നാട്ടുകാർക്കും കൂടിവരികയാണ്‌.


കഴിഞ്ഞയാഴ്‌ച ലുക്ക‍ൗട്ട്‌ നോട്ടീസും കിട്ടിയാൽ അറിയിക്കാനുള്ള ഫോൺ നമ്പറും പൊലീസ്‌ പുറത്തിറക്കി. കുട്ടി പോകുന്നുവെന്ന്‌ പറഞ്ഞ കാശിവരെ അന്വേഷിച്ചുവെന്നും പോയ വഴിയിലെ സിസിടിവി നോക്കിയെന്നും പറഞ്ഞൊഴിയുകയാണ്‌ പൊലീസിപ്പോൾ. കാണാതായ സമയത്തുതന്നെയുള്ള ‘ഗോൾഡൺ അവർ’ അന്വേഷണം പൊലീസ്‌ കാര്യമായി എടുക്കാത്തതാണ്‌ തിരോധാനം ഇത്രമാത്രം ദുരൂഹമാക്കിയത്‌. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ പെരിന്തൽമണ്ണയിൽനിന്നാണ്‌ വിളിക്കുന്നതെന്ന്‌ പറഞ്ഞ്‌ ശിവസൂര്യയുടെ അച്ഛന്റെ ഫോണിലേക്ക്‌ കുട്ടി ഇവിടെയുണ്ടെന്ന്‌ പറഞ്ഞ്‌ കോൾ വന്നിരുന്നു. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിൽ മംഗളൂരുവിൽ നിന്നാണ്‌ ഫോൺ ചെയ്‌തതെന്ന്‌ മനസിലായെങ്കിലും തുടരന്വേഷണമൊന്നും നടത്തിയില്ല.


കഴിഞ്ഞ ആഗസ്ത് എട്ടിനാണ് ശിവസൂര്യയെ കാണാതാവുന്നത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് തലശേരി എഎസ്‌പിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ സ്‌ക്വാഡും അന്വേഷിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. "ഞാൻ കാശിക്ക് പോകുന്നു. ഇനിയുള്ള ജീവിതം അവിടെ ജീവിച്ച്‌ ദൈവത്തിലലിയും"എന്നെഴുതിവച്ചാണ് ശിവസൂര്യ നാടുവിട്ടത്. ഇ‍ൗ അവസാന കുറിപ്പ്‌ മാത്രമാണ്‌ ഇപ്പോഴും പൊലീസിന്റെ പിടിവള്ളി. പോയതുപോലെ തിരിച്ചുവന്നോളും എന്ന പൊലീസിന്റെ ആദ്യഘട്ടത്തിലെ നിസ്സംഗത കേസിനെ സങ്കീർണമാക്കി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

travis head and trent.

03

print edition ഇനി കളി മാറും
sreenarayanaguru open university

04

print edition ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല; കേരള ചരിത്ര കോൺഗ്രസ് അക്കാദമിക്‌ സമ്മേളനം
calicut university

05

print edition കലിക്കറ്റ് പ്രോ വൈസ് ചാൻസലറുടെ നിയമനം: ഹർജിയിൽ വിശദീകരണം തേടി
Cyber Security Attack

06

print edition സൈബർ ആക്രമണം: ഓർത്തഡോക്സ് സഭ പരാതി നൽകി
deshabhimani section

Recommended

Deshabhimani
Home