കെജിഒഎ കലാ കായിക മേള വിജയികൾക്ക് അനുമോദനം

കെജിഒഎ സംസ്ഥാന കലാമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും കായികമേളയില്‍ റണ്ണര്‍ അപ്പ് സ്ഥാനവും നേടിയ തൃശൂര്‍ ജില്ലാ ടീമിനെ അനുമോദിക്കാന്‍ ധ്വനി ജില്ലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തില്‍ നടത്തിയ സമ്മേളനം കവി സോബിന്‍ മഴവീട് ഉദ്ഘാടനം ചെയ്യുന്നു
ത-ൃശൂര്‍
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കലാമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും കായികമേളയില്‍ റണ്ണര്‍ അപ്പ് സ്ഥാനവും കരസ്ഥമാക്കിയ തൃശൂര്‍ ജില്ലാ ടീമിനെ ധ്വനി ജില്ലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. കവി സോബിന്‍ മഴവീട് ഉദ്ഘാടനംചെയ്തു. ജില്ലാ സാംസ്കാരിക വേദി വൈസ് ചെയർമാൻ എ സി ശേഖർ, കൺവീനർ എ വി സനൂപ്, കെജിഒഎ ജില്ലാ പ്രസിഡന്റ് രഹ്ന പി ആനന്ദ്, സെക്രട്ടറി ഡോ. കെ ആര്‍ രാജീവ്, ജോ. സെക്രട്ടറി ഡോ. ടി വി സതീശൻ, സംസ്ഥാന കമ്മിറ്റി അംഗം കെ കെ സുഭാഷ് എന്നിവര്‍ സംസാരിച്ചു.







0 comments